ചിരിയും സ്നേഹവും ഒപ്പം കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

നിതീഷ് സഹദേവന്റെ സംവിധാനത്തിൽ, ബേസിൽ ജോസെഫ് നായകനായും ജഗദിഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളുമായെത്തുന്ന "ഫാലിമി" തീർച്ചയായും എല്ലാത്തരം പ്രേക്ഷർക്കും ഉൾക്കൊള്ളാനാവുന്ന ഒരു കുടുംബ ചിത്രമാണ്.

author-image
Greeshma Rakesh
New Update
falimy

falimy movie

Listen to this article
0.75x 1x 1.5x
00:00 / 00:00തീയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത  "ഫാലിമി" ഉടൻ കുടുംബസദസ്സുകളിലേയ്ക്ക് എത്തുന്നു. ചിത്രം ഈസ്റ്റർ ദിനമായ 2024 മാർച്ച് 31 ന് വൈകുന്നേരം 4:00 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും.വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീർത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം ആ യാത്രയിലുടനീളം നേരിടുന്ന അനവധി വെല്ലുവിളികളും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളുമാണ്  ഫാലിമിയിലൂടെ പ്രേക്ഷകരിലെത്തുന്നത്.നിതീഷ് സഹദേവന്റെ സംവിധാനത്തിൽ, ബേസിൽ ജോസെഫ് നായകനായും ജഗദിഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളുമായെത്തുന്ന "ഫാലിമി" തീർച്ചയായും എല്ലാത്തരം പ്രേക്ഷർക്കും ഉൾക്കൊള്ളാനാവുന്ന ഒരു കുടുംബ ചിത്രമാണ്.

ഓരോ കഥയും വളരെ സൂക്ഷ്മമായും ഹൃദയസ്പർശിയായും തന്റെ സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന സംവിധായകൻ നിതീഷ് സഹദേവിന്,  കുടുംബബന്ധങ്ങളുടെ ശക്തിയും ഐക്യത്തിന്റെ പ്രാധാന്യവുമെല്ലാം ഉൾകൊള്ളുന്ന "ഫാലിമി" എന്ന തന്റെ പുതിയ ചിത്രത്തിലൂടെയും അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്.ഫാലിമിയുടെ വേർഴ്സ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ മാർച്ച് 31 ഈസ്റ്റർ ദിനത്തിൽ  വൈകുന്നേരം 4 മണിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

movie news asianet FALIMY world television premiere easter