ഡാർക്ക്‌ ഹ്യുമർ എന്റർടെയ്നറുമായി ആസിഫ് അലി വരുന്നു

പേരുൾപ്പെടെയുള്ള മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാം. ജഗദീഷ്, ചന്ദു സലിം കുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങി ഒരു വലിയ താരനിയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

author-image
Anagha Rajeev
New Update
asif
Listen to this article
0.75x1x1.5x
00:00/ 00:00

നവാഗതനായ ഫർഹാൻ പി ഫൈസൽ ഒരുക്കുന്ന പുത്തൻ ചിത്രത്തിൽ നായകനാകാൻ  ആസിഫ് അലി എത്തുന്നു. റിയൽ ലൈഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു, പടയോട്ടം എന്ന ബിജു മേനോൻ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലിയുടെ നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനു ശേഷം ഈ വർഷം നവംബറിൽ ചിത്രീകരണം തുടങ്ങും. ഡാർക്ക്‌ ഹ്യുമർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

പേരുൾപ്പെടെയുള്ള മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാം. ജഗദീഷ്, ചന്ദു സലിം കുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങി ഒരു വലിയ താരനിയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. പീസ് എന്ന ജോജു ജോർജ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ സഫർ സനൽ, രമേശ്‌ ഗിരിജ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്.

Asif ali Malayalam Movie News