നടൻ സൽമാൻ ഖാനെ അപായപ്പെടുത്താൻ ശ്രമം

പാക്കിസ്ഥാനിൽ നിന്നും എ കെ 47 തോക്കുകൾ എത്തിച്ചു, പൻവേലിൽ സൽമാന്റെ കാറിനു നേരെ ആക്രമണം നടത്താനായിരുന്നു നീക്കം എന്നും റിപ്പോര്‍ട്ടുണ്ട്.

author-image
Athul Sanil
New Update
salmankhan
Listen to this article
0.75x 1x 1.5x
00:00 / 00:00

നടൻ സൽമാൻ ഖാനെ അപായപ്പെടുത്താൻ ശ്രമം, വീണ്ടും അറസ്റ്. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന്  പൊലീസ് കണ്ടെത്തിയിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ട്. നവി മുംബൈ പൊലീസിന്റെ അറസ്റ്റിലായിരിക്കുന്നത് അഞ്ചു പേരാണ്.

പാക്കിസ്ഥാനിൽ നിന്നും കെ 47 തോക്കുകൾ എത്തിച്ചു, പൻവേലിൽ സൽമാന്റെ കാറിനു നേരെ ആക്രമണം നടത്താനായിരുന്നു നീക്കം എന്നും റിപ്പോര്‍ട്ടുണ്ട്. താരത്തെ നിരീക്ഷിക്കാൻ ബിഷ്ണോയി അധോലോക സംഘത്തിലെ എഴുപതോളം പേരെ എത്തിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

 

എന്നാൽ ജൂൺ ഒന്നിന് നാലു പേരെയായിരുന്നു അറസ്റ് ചെയ്തിരുന്നത്. നടന് നേരെയുള്ള ആക്രമണ ഗുഡാലോചന സ്ഥിരക്കഥയായി തുടർന്നുകൊണ്ടിരിക്കുകയാണ്. ടൈഗർ 3 ആയിരുന്നു ഒടുവിലായി റിലീസ് ചെയ്ത സൽമാൻ ഖാൻ ചിത്രം. ചിത്രത്തിന് വാൻ സ്വീകാര്യത കിട്ടിയിരുന്നു. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ ഇന്ത്യയില്‍ മാത്രം 339.5 കോടിയും വിദേശ ബോക്സ് ഓഫീസില്‍ 124.5 കോടിയും നേടാനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

security salmankhan