കരിയറിൽ ഒരുകാലത്തും പിടിതരാതിരുന്ന അവാർഡ് ഇതാ കൈപ്പിടിയിൽ സന്തോഷം പങ്കുവെച്ച് റസൂൽ പൂക്കുട്ടി

സൗണ്ട് എന്‍ജിനിയർ വിജയകുമാറിനെ റസൂൽ പൂക്കുട്ടി പോസ്റ്റിൽ എടുത്തുപറഞ്ഞിട്ടുണ്ട്. 'നിങ്ങളില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാവുമായിരുന്നില്ല' എന്നാണ് അദ്ദേഹത്തേക്കുറിച്ച് റസൂൽ പൂക്കുട്ടി പറഞ്ഞത്.

author-image
Vishnupriya
New Update
rasool
Listen to this article
0.75x1x1.5x
00:00/ 00:00

മികച്ച ശബ്ദമിശ്രണത്തിന് സംസ്ഥാന ചലച്ചിത്രപുരസ്കാരം കൈപ്പിടിയിലായ സന്തോഷം പങ്കുവെച്ച് റസൂൽ പൂക്കുട്ടി. ആടുജീവിതം എന്ന ചിത്രത്തിലൂടെയാണ് റസൂലിന് ഈ പുരസ്കാരം സ്വന്തമായത്. ശരത് മോഹനുമായാണ് അദ്ദേഹം ആടുജീവിതത്തിലെ പുരസ്കാരം നേടിയത്. പുരസ്കാരലബ്ദിയിൽ റസൂൽ പൂക്കുട്ടി സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു.

തന്റെ കരിയറിലുടനീളം പിടിതരാതിരുന്ന ഒരു പുരസ്കാരത്തെ ഒടുവിൽ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. സൗണ്ട് എന്‍ജിനിയർ വിജയകുമാറിനെ റസൂൽ പൂക്കുട്ടി പോസ്റ്റിൽ എടുത്തുപറഞ്ഞിട്ടുണ്ട്. 'നിങ്ങളില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാവുമായിരുന്നില്ല' എന്നാണ് അദ്ദേഹത്തേക്കുറിച്ച് റസൂൽ പൂക്കുട്ടി പറഞ്ഞത്. പുരസ്കാര ജേതാക്കളായ പൃഥ്വിരാജ്, ബ്ലെസി, കെ.ആർ. ​ഗോകുൽ, സുനിൽ കെ.എസ്., രഞ്ജിത് അമ്പാടി എന്നിവരെയും റസൂൽ പൂക്കുട്ടി പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്.

award rasool pookkutty