/kalakaumudi/media/media_files/WzLyPY06lstrU9PSbVrd.jpeg)
പ്രിയ താരങ്ങളുടെ ത്രോബാക്ക് ഫോട്ടോകൾക്കും വീഡിയോകൾക്കും കാഴ്ച്ചക്കാരും ആരാധകരും ഏറെയാണ്. തങ്ങളുടെ പ്രിയ അഭിനേതാക്കളുടെ കുട്ടിക്കാല ഫോട്ടോകൾ കണ്ട്, ഇപ്പോഴുള്ള ലുക്കിൽ ഞെട്ടിപ്പിച്ചവരും ഉണ്ട്. അത്തരത്തിൽ ഏറെ മാറ്റം വന്നിട്ടുള്ളവരുടെയും വരാത്തവരുടെയും കുട്ടിക്കാല ഫോട്ടോകൾ സോഷ്യൽ മീഡിയ ലോകത്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്യും. അങ്ങനെയൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.
അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് താരം പങ്കിട്ടിരിക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റാണ് ഫോട്ടോ. "ഉമ്മ, ഇത്ത, പിന്നെ ഈ ഞാനും", എന്നാണ് ഫോട്ടോ പങ്കിട്ട് നടൻ കുറിച്ചിരിക്കുന്നത്. ഫോട്ടോയിൽ അമ്മയുടെ ഓരം ചേർന്ന് നിൽക്കുന്നത് മറ്റാരുമല്ല, നടൻ അസീസ് നെടുമങ്ങാട് ആണ്. ഒറ്റ നോട്ടത്തിൽ ഇത് അസീസ് ആണെന്ന് കണ്ടുപിടിക്കുക അസാധ്യമാണ്.
ഫോട്ടോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ചിലർ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയെ കളറാക്കി എഡിറ്റ് ചെയ്ത് കമന്റ് ബോക്സിൽ ഇടുന്നുമുണ്ട്. 'ചെറുപ്പത്തിലെ സുന്ദരൻ ആണല്ലേ, അത് നീ തന്നെയാണോ അളിയാ, അന്നേ അശോകൻ ചേട്ടന്റെ ഫിഗറും പിടിച്ചാണ് നിൽപ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.