'ലവ് ആൻഡ് ലവ് ഒൺലി...'; ഭാവനയ്ക്ക് പിറന്നാൾ ആശംസകളുമായി ലേഡി സൂപ്പർ സ്റ്റാർ

author-image
Anagha Rajeev
New Update
x
Listen to this article
0.75x 1x 1.5x
00:00 / 00:00

നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളമായി എത്തി മലയാള സിനിമയുടെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട നടിയായി മാറിയ ഭാവനയ്ക്ക് ഇന്ന് 38-ാം പിറന്നാളാണ്. താരത്തിന് ആശംസകളറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ (Happy Birthday dearest, Love love and only love) എന്നാണ് ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. നിരവധി പേർ ഭാവനയ്ക്ക് കമന്റിലൂടെയും ജന്മദിനാശംസകൾ അറിയിക്കുന്നുണ്ട്. 

16-ാം വയസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഭാവന സിനിമ ജീവിതത്തിന്റെ 22-ാം വർഷത്തിലേക്ക് കടക്കുകയാണ്. 'നമ്മൾ' സിനിമയ്ക്ക് പിന്നാലെ 'തിളക്കം', 'ക്രോണിക് ബാച്ച്‌ലർ', 'സിഐഡി മൂസ', 'സ്വപ്നക്കൂട്', 'ഇവർ' എന്നിങ്ങിനെ നിരവധി ഹിറ്റ് സിനിമകളിൽ തുടക്കത്തിൽ തന്നെ താരം സ്വന്തമാക്കി.

2006-ലാണ് ഭാവന 'ചിത്തിരം പേസുതടി' സിനിമയിലൂടെ തമിഴിലും തുടക്കമിട്ടു. പിന്നീട് തെലുങ്ക്, കന്നട സിനിമകളിലും സൂപ്പർ താരങ്ങളുടെ നായികയായി ഭാവനയുടെ കരിയർ ഉയർന്നു. 2017-ൽ 'ആദം ജോൺ' എന്ന സിനിമയ്ക്ക് ശേഷം മലയാളം ഇൻഡസ്ട്രിയിൽ നിന്ന് വിട്ടു നിന്ന താരം നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് 2023-ൽ മലയാളത്തിലേക്ക് വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തി. ലാൽ ജൂനിയർ സംവിധാനം ചെയ്ത 'നടികർ' ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

bhavana actress