തിയറ്ററിൽ വീണ്ടും കൈയ്യടി നേടി ബിജു മേനോൻ- ആസിഫ് കോംബോ; ബോക്സോഫീസിൽ കുതിച്ച് തലവൻ

ജിസ് ജോയ് സംവിധാനം ചെയ്ത ഇൻവേസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ് തലവൻ. രണ്ട് പോലീസ് ഉദ്യോ​ഗസ്ഥർക്കിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളും പരസ്പരം ഉണ്ടാകുന്ന വാശിയും വിരോധവുമൊക്കെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
biju menon asif ali

biju menon asif ali movie thalavan box office collection

Listen to this article
0.75x1x1.5x
00:00/ 00:00

ബിജു മേനോൻ- ആസിഫ് അലി കോംബോ ചിത്രമാണ് തലവൻ. തിയേറ്ററിലെത്തിയ ആദ്യദിനം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവരുന്നിരിക്കുകയാണ്.

മൂന്ന് ദിവസം കൊണ്ട് അഞ്ച് കോടിയോളമാണ് ചിത്രം നേടിയിരിക്കുന്നത്.കഴിഞ്ഞ 21-നാണ് ചിത്രം റിലീസ് ചെയ്തത്. ജിസ് ജോയ് സംവിധാനം ചെയ്ത ഇൻവേസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ് തലവൻ. രണ്ട് പോലീസ് ഉദ്യോ​ഗസ്ഥർക്കിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളും പരസ്പരം ഉണ്ടാകുന്ന വാശിയും വിരോധവുമൊക്കെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിച്ച ചിത്രമാണിത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം മുഴുനീള സസ്പെൻസ് ത്രില്ലർ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ദിലീഷ് പോത്തൻ, കോട്ടയം നസീർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിയ, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Asif ali Biju Menon Latest Movie News box office collection Thalavan