ബിജു മോനോൻ ആസിഫ് അലി ത്രില്ലർ ചിത്രം തലവൻ; ട്രെയ്‌ലർ പുറത്ത്

വളരെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും എന്നാണ്  ട്രെയിലർ നൽകുന്ന സൂചന. തിങ്ക്‌ മ്യൂസിക്‌ ഇന്ത്യ യുട്യൂബ് ചാനലിൽ പുറത്തിറങ്ങിയ ട്രെയിലറിന് ഇതിനകം മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്. 

author-image
Greeshma Rakesh
New Update
thalavan

biju menon asif ali movie thalavan trailer out

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് തലവൻ. ജിസ് ജോയ്  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.വളരെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും എന്നാണ്  ട്രെയിലർ നൽകുന്ന സൂചന. തിങ്ക്‌ മ്യൂസിക്‌ ഇന്ത്യ യുട്യൂബ് ചാനലിൽ പുറത്തിറങ്ങിയ ട്രെയിലറിന് ഇതിനകം മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്. 

വലിയ വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന തലവനിൽ രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്  അവതരിപ്പിക്കുന്നത്.അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്. മേയ് 24-നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

 

Latest Movie News Thalavan