ബിജു മേനോൻ ചിത്രം 'കഥ ഇന്നുവരെ' സെപ്തംബർ 20 ന് തീയേറ്ററുകളിലേക്ക്

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

author-image
anumol ps
New Update
kadha innuvare

ചിത്രത്തിന്റെ പോസ്റ്റർ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ബിജു മേനോൻ നായകനായി എത്തുന്ന കഥ ഇന്നുവരെ എന്ന ചിത്രം സെപ്തംബർ 20 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നർത്തകി മേതിൽ ദേവികയാണ് നായികയായി എത്തുന്നത്. മേതിൽ ദേവികയുടെ ആദ്യചിത്രം കൂടിയാണ് കഥ ഇന്നുവരെ. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും,  ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ. പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ- ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്. കേരളത്തിൽ ഐക്കൺ സിനിമാസ് ആണ് ഡിസ്ട്രിബൂഷൻ. ഗൾഫിൽ ഫാർസ് ഫിലിംസ് ആണ് ഡിസ്ട്രിബൂഷൻ നിർവഹിക്കുന്നത്.

kadha innuvare Biju Menon New movie