മോളിവു‍ഡിന്റെ ആക്‌ഷൻ നായികയ്ക്ക് പിറന്നാൾ ആശംസകളുമായി സുരഭി ലക്ഷ്മി

മോളിവു‍ഡിന്റെ ആക്‌ഷൻ നായിക വാണി വിശ്വനാഥിന് പിറന്നാൾ ആശംസകളുമായി നടി സുരഭി ലക്ഷ്മി.

author-image
Rajesh T L
Updated On
New Update
vani viswanath

സുരഭി ലക്ഷ്മിക്കൊപ്പം വാണി വിശ്വനാഥ്

Listen to this article
0.75x 1x 1.5x
00:00 / 00:00

മോളിവു‍ഡിന്റെ ആക്‌ഷൻ നായിക വാണി വിശ്വനാഥിന് പിറന്നാൾ ആശംസകളുമായി നടി സുരഭി ലക്ഷ്മി. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ തനിക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് വാണി വിശ്വനാഥുമായുള്ള സൗഹൃദമെന്ന് സുരഭി പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു വാണി വിശ്വനാഥിൻ്റെ 53-ാം പിറന്നാൾ. 

വാണിയും സുരഭിയും ഒരുമിച്ച് അഭിനയിക്കുന്ന ആഷിക് അബു ചിത്രം 'റൈഫിൾ ക്ലബ്ബ്' ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളോടൊപ്പമാണ് സുരഭി ആശംസ പങ്കുവച്ചത്. ‘‘കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് അൻപത് പിറന്നാളുമ്മകൾ. ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് ചേച്ചി, എന്റെ എല്ലാ കുരുത്തക്കേടിനും പ്രോത്സാഹനം നൽകി, നേതൃത്വം വഹിക്കുകയും, കുഞ്ഞനുജത്തിയെ പോലെ ചേർത്തു നിർത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട വാണി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.’’ എന്നാണ് സുരഭി സമൂഹമാധ്യമത്തിൽ കുറിച്ചത്. നിരവധി പേരാണ് സുരഭിയുടെ പോസ്റ്റിന് താഴെ വാണിയ്ക്ക് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുന്നത്.

ഒരിടവേളയ്ക്കു ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ് വാണി വിശ്വനാഥ്. ‘ആസാദി’ എന്ന സിനിമയിലൂടെ വാണി വിശ്വനാഥ് വീണ്ടും മലയാള സിനിമയിലെത്തിയത്. ഒരു ആക്ഷൻ ചിത്രവുമായി വാണിയെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികളും.

ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം വാണി സ്ക്രീനിൽ തിളങ്ങി നിന്നിരുന്നു. മലയാളം, തമിഴ് സിനിമ രം​ഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശേഷമായിരുന്നു താരം സിനിമ ജീവിതത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്തത്.  നടൻ ബാബു രാജുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും മാറി ഫുൾ ടൈം കുടുംബിനിയാകുകയായിരുന്നു താരം.

Vani Vishwanath