അമ്മക്ക് പിറന്നാള്‍ ആശംസകള്‍; താരപുത്രന്റെ റീല്‍ വൈറല്‍

അമ്മയ്ക്ക് ജന്മദിനാശംസ നേരുന്ന ഒരു താരപുത്രന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഡലും മലയാള നടന്റെ മകനുമായ സിലാനാണ് വീഡിയോ പങ്കുവെച്ചത്.

author-image
Rajesh T L
Updated On
New Update
silan

മോഡലും മലയാള നടന്റെ മകനുമായ സിലാനും അമ്മയും

Listen to this article
0.75x 1x 1.5x
00:00 / 00:00

അമ്മയ്ക്ക് ജന്മദിനാശംസ നേരുന്ന ഒരു താരപുത്രന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഡലും മലയാള നടന്റെ മകനുമായ സിലാനാണ് വീഡിയോ പങ്കുവെച്ചത്.  തന്റെ കുടുംബചിത്രങ്ങള്‍ ചേര്‍ത്ത് സിലാന്‍ അമ്മ ഷെല്ലിക്കായി ഒരുക്കിയ റീലാണ് വൈറലായത്.

''വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ച, പരിധികളില്ലാതെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച, എല്ലാ മുറികളിലും പുഞ്ചിരിയുടെ വെളിച്ചം നിറയ്ക്കുന്ന, എല്ലാവരുടെ മനസിനെയും സ്‌നേഹം കൊണ്ടു നിറയ്ക്കുന്ന അമ്മയ്ക്ക് ജന്മദിനാശംസകള്‍! എന്നായിരുന്നു സെലിന്റെ ആശംസ. സിലാന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് ഷെല്ലിക്ക് ആശംസകളുമായെത്തിയത്.

അമ്മയ്ക്കായി സിലാന്‍ പങ്കുവച്ച റീലില്‍, അച്ഛനെ കുറിച്ചുള്ള രസകരമായ കമന്റുകളാണ് നിറയുന്നത്. 'എല്ലാ സിനിമകളിലും സുന്ദരനും സുമുഖനുമായ കല്യാണ ചെക്കന്‍' എന്നായിരുന്നു കമന്റ്. താരത്തെക്കുറിച്ച് പരാമര്‍ശിക്കാനും ആരാധകര്‍ മറന്നില്ല. ഇദ്ദേഹത്തിന് പ്രായമാകുന്നില്ലല്ലോ എന്നായിരുന്നു ആരാധകരുടെ പ്രതികരണം.

നടന്‍ ആലുമ്മൂടന്റെ ചെറുമകനും ബോബന്‍ ആലുംമൂടന്റെ മകനുമാണ് സിലാന്‍. ആകാശ കോട്ടയിലെ സുല്‍ത്താന്‍' എന്ന ചിത്രത്തിലൂടെയാണ് ബോബന്‍ ആലുമൂടന്‍ മലയാള സിനിമയിയില്‍ അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷത്തില്‍ എത്തിയ നിറം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. നിരവധി സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

താരത്തിന്റെയും ഭാര്യ ഷെല്ലിയുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ് സിലാന്‍. മോഡലിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന സിലാനെക്കൂടാതെ ഒരു മകളുമുണ്ട് ദമ്പതികള്‍ക്ക്.

boban alamudan