ബോളിവുഡ് താരം രാഖി സാവന്ത് ആശുപത്രിയില്‍

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടി രാഖി സാവന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

author-image
Rajesh T L
Updated On
New Update
rakhi sawant

നടി രാഖി സാവന്ത്

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടി രാഖി സാവന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി കിടക്കയിലുള്ള നടിയുടെ  ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ നടിയുടെ രോഗത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഏത് ആശുപത്രിയിലാണ് രാഖിയെ പ്രവേശിപ്പിച്ചതെന്ന കാര്യവും ഇതുവരെ വ്യക്തമല്ല.

ആറ് ദിവസം വരെ നടിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, താരത്തിന്റെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ബിഗ് ബോസ് താരം കൂടിയായ രാഖി തന്റെ പ്രസ്താവനകളിലൂടെ വിവാദങ്ങളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. പലപ്പോഴും രാഖിയുടെ വിവാദ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.

rakhi sawant Bollywood News