SK23 യിൽ ശിവകാര്‍ത്തികേയനൊപ്പം ബോളിവുഡ് യുവ നടനും

ബോളിവുഡില്‍ നിന്നുള്ള ഒരു യുവ താരവും ശിവകാര്‍ത്തികേയനൊപ്പം എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

author-image
Athul Sanil
Updated On
New Update
sivakarthikeyan
Listen to this article
0.75x1x1.5x
00:00/ 00:00

തമിഴ്സിനിമയിലെമുൻനിരനടൻമാർക്കൊപ്പംനിൽക്കുന്നവ്യക്തിയാണ്ശിവകാര്‍ത്തികേയൻ. അതേസമയം മിനിമം ഗ്യാരണ്ടിയുള്ള ഒരു താരംകൂടെയാണ് ശിവകാര്‍ത്തികേയൻ. അതുകൊണ്ടുതന്നെ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഒരോ ചിത്രങ്ങളുടെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. അതുപോലെ എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്ന റിപ്പോര്‍ട്ടും ചര്‍ച്ചയായതാണ്. ബോളിവുഡില്‍ നിന്നുള്ള ഒരു യുവ താരവും ശിവകാര്‍ത്തികേയനൊപ്പം എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

എസ്കെ 23 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിദ്യുത് ജാമ്‍വാലാണ് ശിവകാര്‍ത്തികേയനൊപ്പം ഉണ്ടാകു. ഇക്കാര്യം  ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദ്രറും നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന് ഹൈപ് നൽകുന്നുണ്ട്.

ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് അയലാനാണ്. അയലാൻ തമിഴ്‍നാട്ടില്‍ മാത്രം 100 കോടി രൂപയ്‍ക്കടുത്ത് നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നടനെന്ന നിലയില്‍ ശിവകാര്‍ത്തികേയന്റെ വേറിട്ട കഥാപാത്രമായിരുന്നു അയലാനിലേത്.

sk23 tamil news