ആരാധകരെ ഞെട്ടിച്ച് കാർത്തിക് ആര്യൻ്റെ ചന്തു ചാമ്പ്യൻ; പോസ്റ്റർ പുറത്തിറക്കി

കർത്തിക് ആര്യനെ കേന്ദ്രകഥാപാത്രമാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദു ചാമ്പ്യൻ

author-image
Rajesh T L
Updated On
New Update
chanthu
Listen to this article
0.75x 1x 1.5x
00:00 / 00:00

കർത്തിക് ആര്യനെ കേന്ദ്രകഥാപാത്രമാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദു ചാമ്പ്യൻ.  യുവ നടൻമാർക്കിടയിൽ മുൻനിരയിലാണ് ബോളിവുഡ് താരം കാർത്തിക് ആര്യൻ . അതിനാൽ ചന്ദു ചാമ്പ്യൻ എന്ന സിനിമയ്‍ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ പുതിയ ഒരു പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. 1970-ലെ കോമൺവെൽത്ത് ഗെയിംസിലും 1972-ൽ ജർമ്മനിയിൽ നടന്ന പാരാലിമ്പിക്‌സിലും ഇന്ത്യയ്ക്കായി ആദ്യ സ്വർണ മെഡൽ നേടിയ മുരളികാന്ത് പേട്കറിന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്.

 അതി ഗംഭീര മേക്കോവറിലാണ് ചിത്രത്തിൽ കാർത്തിക് എത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയേറിയ സിനിമയായിരുന്നു ചന്തു ചാംമ്പ്യനെന്ന് ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് കാർത്തിക് ആര്യൻ കുറി‌ച്ചു.  ചിത്രം ജൂലൈ 14നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സാജിദ് നദായ്‌വാലയും കബീർ ഖാനും ചേർന്നാണ് നിർമാണം. സുദീപ് ചാറ്റർജിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഭുവൻ അറോറയ്‍ക്കും പലക് ലാൽവാനിക്കുമൊപ്പം ചിത്രത്തിൽ അഡോണിസും ഒരു നിർണായക വേഷത്തിലെത്തുന്നു.

ചന്ദു ചാമ്പ്യൻ എന്ന വരാനിരിക്കുന്ന സിനിമയുടെ മറ്റൊരു പോസ്റ്റർ നേരത്തെ ചർച്ചയായിരുന്നു. യൂണിഫോമും തൊപ്പിയും ധരിച്ചാണ് താരത്ത  അന്ന് പുറത്തുവിട്ട പോസ്റ്ററിൽ കാണാനായത്. ഒരു ചാമ്പ്യനാകുകയെന്നത് ഇന്ത്യക്കാരന്റെ രക്തത്തിലുള്ളതാണെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് കാർത്തിക് ആര്യൻ എഴുതിയതും ആകർഷണമായിരുന്നു. ചിത്രത്തിൻ്റെ പോസ്റ്റർ നിമിഷങ്ങൾക്കുള്ളിൽ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു.

സത്യപ്രേം കി കഥ സിനിമയാണ് കാർത്തിക് ആര്യൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു

chanthu champian poster