സത്യജിത് റേ അവാർഡ് നേടി കുട്ടികളുടെ ചിത്രം 'മോണോ ആക്ട്'

സത്യജിത് റേ അവാർഡ് (മികച്ച കുട്ടികളുടെ ചിത്രം), ഫിലിം ക്രിട്ടിക്സ് സ്പെഷൽ ജൂറി അവാർഡ് (ഗാനരചന, സംഗീതം) എന്നിവയാണ് ചിത്രം നേടിയിരിക്കുന്നത്.

author-image
Anagha Rajeev
New Update
aaaaa
Listen to this article
0.75x1x1.5x
00:00/ 00:00

ഗിരിധർ, അലൻഡ റോയ്, കലാഭവൻ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോയ് തൈക്കാടൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുട്ടികളുടെ സിനിമയാണ് മോണോ ആക്ട്. ദ്രാവിഡപുത്രി എന്ന ചിത്രത്തിന് ശേഷം റോയ് തൈക്കാടൻ സംവിധാനം ചെയ്ത ചിത്രമാണിത്.  സത്യജിത് റേ അവാർഡ് (മികച്ച കുട്ടികളുടെ ചിത്രം), ഫിലിം ക്രിട്ടിക്സ് സ്പെഷൽ ജൂറി അവാർഡ് (ഗാനരചന, സംഗീതം) എന്നിവയാണ് ചിത്രം നേടിയിരിക്കുന്നത്.

ജെ ആർ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അലൈന കാതറിൻ, ഹേമ ഫ്രന്നി, ആഷേർ, വൈഗ നിഷാന്ത്, നിൽഷാ, കണ്ണൻ തുരുത്ത്, അൻവർ എരുമപ്പെട്ടി തുടങ്ങിയവർ അഭിനയിക്കുന്നഉണ്ട്. സജി എരുമപ്പെട്ടിയാണ് ഛായാഗ്രഹണം. ഷാജി കുമാർ എഴുതി സംഗീതം പകർന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഡോ. ബി ആർ  അരുന്ധതി, പ്രമീള, വിനോദ് കുമാർ തുടങ്ങിയവരാണ് ആലപിക്കുന്നത്. 

Satyajit Ray Award