ചിരഞ്ജീവി വസിഷ്ഠ ചിത്രം വിശ്വംഭര ഫസ്റ്റ് ലുക്ക് പുറത്ത്

ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന വിശ്വംഭര, മികച്ച വിഎഫ്എക്സ്, വമ്പൻ ആക്ഷൻ രംഗങ്ങൾ, ഹൃദയസ്പർശിയായ ഡ്രാമ എന്നിവകൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

author-image
Anagha Rajeev
New Update
vishwambara
Listen to this article
0.75x1x1.5x
00:00/ 00:00

തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രമായ വിശ്വംഭരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത് ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ്. സോഷ്യോ- ഫാന്റസി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ മാസ്സ് ചിത്രം നിർമ്മിക്കുന്നത് യു വി ക്രിയേഷൻസാണ്.

ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന വിശ്വംഭര, മികച്ച വിഎഫ്എക്സ്, വമ്പൻ ആക്ഷൻ രംഗങ്ങൾ, ഹൃദയസ്പർശിയായ ഡ്രാമ എന്നിവകൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. 2025 ജനുവരി 10 ന് ഈ ചിത്രം ആഗോള റിലീസായെത്തും. 

വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ഫാന്റസി ആക്ഷൻ അഡ്വെഞ്ചർ ചിത്രത്തിന്റെ ഛായാഗ്രഹണം- ഛോട്ടാ കെ നായിഡു, സംഗീതം-എം. എം. കീരവാണി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു,  പ്രൊഡക്ഷൻ ഡിസൈനർ- എ. എസ്. പ്രകാശ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

malayalam movie movie update