ചിയാൻ വിക്രമിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രം 'അപരിചിതുഡു' വീണ്ടും തിയേറ്ററുകളിലേക്ക്...

2005 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അന്യൻ എന്ന സിനിമയുടെ മൊഴിമാറ്റ പതിപ്പാണ് അപരിചിതുഡു .ചിത്രം ആന്ധ്രാപ്രദേശിലും വലിയ വിജയമായിരുന്നു.

author-image
Greeshma Rakesh
New Update
vikram

chiyaan vikam movie aparichithudu set to re release in theaters

Listen to this article
0.75x 1x 1.5x
00:00 / 00:00

ഒന്നിനൊന്ന് വ്യത്യസ്‍തമാണ് ചിയാൻ വിക്രമിന്റെ സിനിമകളിൽ മിക്കതും.അതിനാൽ വിക്രം നായകനാകുന്ന ഓരോ സിനിമയ്ക്കായും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.താരത്തിന്റെ  പല സിനിമകളും തിയറ്ററിനെ ഇളക്കി മറിച്ചിട്ടുണ്ടെങ്കിലും കരിയറിലെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു 2005 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അന്യൻ.ചിത്രം എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തു ഹിറ്റായിരുന്നു. തമിഴ്‌നാട്ടിൽ മാത്രമല്ല സിനിമയുടെ മൊഴിമാറ്റ പതിപ്പായ അപരിചിതുഡു ആന്ധ്രാപ്രദേശിലും വലിയ വിജയമായിരുന്നു.

ഇപ്പോഴിതാ അപരിചിതുഡു വീണ്ടും തിയേറ്ററുകളിലേക്കെത്തുകയാണെന്ന റിപ്പോർട്ടാണിപ്പോൾ പുറത്തുവരുന്നത്.മെയ് 17 നാണ് അന്യന്റെ തെലുങ്ക് പതിപ്പ് റീ റിലീസ് ചെയ്യുന്നത്. ആസ്കാർ ഫിലിംസിന്റെ ബാനറിൽ വി രവിചന്ദ്രനാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്.വിക്രമിൻറെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിൽ ഒന്നായിരുന്നു അന്യനിലേത്.

മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോഡർ ബാധിച്ച അംബി എന്ന വ്യക്തി അബോധമനസിൽ റെമോ, അന്യൻ എന്നിവരായി മാറുന്ന ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. 20 കോടി ബജറ്റിൽ ഒരുക്കിയ അന്യൻ 57 കോടിയോളം കളക്ഷൻ നേടി മികച്ച സ്പെഷ്യൽ എഫക്ടസിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

സദയായിരുന്നു അന്യനിൽ വിക്രമിന്റെ നായികാ വേഷത്തിലെത്തിയത്. ഒപ്പം നെടുമുടി വേണു, വിവേക്, ഡൽഹി ഗണേഷ്, പ്രകാശ് രാജ്. നാസർ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഹാരിസ് ജയരാജായിരുന്നു പാട്ടുകൾ ഒരുക്കിയിരുന്നത്. ശങ്കർ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് രവി വർമ്മൻ, വി മണികണ്ഠൻ തുടങ്ങിയവർ ഛായാഗ്രഹണവും വി ടി വിജയൻ എഡിറ്റിങ്ങും നിർവ്വഹിച്ചു.





movie news chiyaan vikram Director S Shankar aparichithudu Anniyan