ഹൊറർ ഫാന്റസി ത്രില്ലറായി " ഗു"; ചിത്രത്തിന് ക്ലീൻ യു.എ.സർട്ടിഫിക്കറ്റ്

ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്.

author-image
Vishnupriya
Updated On
New Update
gu

" ഗു" ചിത്രത്തിൻറെ പോസ്റ്റർ

Listen to this article
0.75x1x1.5x
00:00/ 00:00

മണിയൻ പിള്ള രാജു പ്രൊഡക്‌ഷൻസിൻറെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന പുതിയ ചിത്രത്തിന് ക്ലീൻ യു.എ.സർട്ടിഫിക്കറ്റ്. ഹൊറർ പശ്ചാത്തലത്തിലൂടെ ഒരു സൂപ്പർ നാച്വറൽ ജോർണർ ചിത്രമായിട്ടാണ് 'ഗു' എത്തുന്നത്.  കുട്ടികൾക്ക് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന  ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്.നവാഗതനായ മനു രാധാകൃഷ്ണൻ ആണ് ചിത്രത്തിൻറെ സംവിധാനം. 

സൈജുക്കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം, നിരഞ്ച് മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ, മണിയൻ പിള്ള രാജു, കുഞ്ചൻ, നന്ദിനിഗോപാലകൃഷ്ണൻ, ലയാ സിംസൺ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ, അനീന ആഞ്ചലാ, ഗോപികാ റാണി എന്നിവരും ബാലതാരങ്ങളായ ആൽവിൻ, മുകുന്ദ്, പ്രയാൻ പ്രജേഷ്, ആദ്യാഅമിത്, അഭിജിത് രഞ്ജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അണിനിരക്കുന്നുണ്ട് . 

കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു ക്ളീൻ എൻറർടൈനറായിരിക്കും ഈ ചിത്രം. മെയ് പതിനേഴിന് ഫിയോക് റിലീസ്  ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ഗാനങ്ങൾ: ബിനോയ്കൃഷ്ണൻ, സംഗീതം. ജോനാഥൻ ബ്രൂസ്, ഛായാഗ്ഹണം - ചന്ദ്രകാന്ത് മാധവൻ,എഡിറ്റിംഗ് - വിനയൻ,മേക്കപ്പ് - പ്രദീപ് രംഗൻ,കോസ്റ്റ്യം -ഡിസൈൻ --ദിവ്യാ ജോബി,കലാസംവിധാനം ത്യാഗു,പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -ഹരി കാട്ടാക്കട:
പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്.വാഴൂർ ജോസ്ഫോ, ഫോട്ടോ - രാഹുൽ രാജ്.ആർ.

devananda maniyanpilla raju gu