പാ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി

ദീപക് രാജയുടെ കൊലപാതകം ജാതീയമായ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട സംവിധായകന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ബാല മുരളി എന്നയാളാണ് സംവിധായകന് എതിരെ പരാതി നൽകിയത്.

author-image
Anagha Rajeev
Updated On
New Update
grfff
Listen to this article
0.75x1x1.5x
00:00/ 00:00

സംവിധായകൻ പാ രഞ്ജിത്ത് ജാതി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് പരാതി. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച ദീപക് രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാ രഞ്ജിത്ത് പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് പരാതി.

ദീപക് രാജയുടെ കൊലപാതകം ജാതീയമായ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട സംവിധായകന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ബാല മുരളി എന്നയാളാണ് സംവിധായകന് എതിരെ പരാതി നൽകിയത്.

പാ രഞ്ജിത്തിന്റെ പോസ്റ്റ് തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ ജാതി സംഘർഷമുണ്ടാക്കാൻ കാരണമായെന്നാണ് പരാതിയിൽ പറയുന്നത്. നെല്ലി-തിരുച്ചെന്തൂർ റോഡിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാന്നതിനിടെ ആറംഗ സംഘം ദീപക് രാജയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവം തെക്കൻ ജില്ലകളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രഞ്ജിത്തിന്റെ പോസ്റ്റ് ചർച്ചയായത്. ഇതിന് മുമ്പും പാ രഞ്ജിത്തിന്റെ രാഷ്ട്രീയ നിലപാടുകൾ പറഞ്ഞു കൊണ്ടെത്തിയ പോസ്റ്റുകൾ വിവാദമായി മാറിയിരുന്നു.

pa ranjith