court blocks the release of tovinos thomas movie ajayan 2nd moshanam
സാമ്പത്തിക തട്ടിപ്പ് പരാതിയിൽ ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് തടഞ്ഞ് കോടതി.UGM പ്രൊഡക്‌ഷൻസിനെതിരെ പരാതി നൽകിയത് എറണാകുളം സ്വദേശി ഡോ വിനീത് നൽകിയ പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. തന്റെ പക്കൽ നിന്നും 3.20 കോടി രൂപ വാങ്ങിയെന്ന് വിനീത് വ്യക്തമാക്കി. ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും പരാതി. ചിത്രത്തിന്റെ തീയറ്റർ, ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്ക്.
ടൊവീനോ തോമസ് നായകവേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ബ്രഹ്മാണ്ഡ ചിത്രമാണ് അജയന്റെ രണ്ടാംമോഷണം. ടൊവീനോ ട്രിപ്പിൾ റോളിലെത്തുന്ന ചിത്രത്തിലെ ഒരു കഥാപാത്രമാണ് മണിയൻ. അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് മറ്റ് കഥാപാത്രങ്ങൾ.60 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം ജിതിൻ ലാലാണ് സംവിധാനം ചെയ്യുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് .118 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
