'അവർ പരസ്പരം ചതിച്ചു': ധനുഷും ഐശ്വര്യയും വേർപിരിയുന്നതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ​ഗായിക സുചിത്ര

കഴിഞ്ഞ ഏപ്രിൽ 8നാണ് ഐശ്വര്യയും ധനുഷും ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.2022 ജനുവരിയിൽ വേർപിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നെങ്കിലും വിവാഹമോചനം ഔദ്യോഗികമായി ഫയൽ ചെയ്തിരുന്നില്ല.

author-image
Greeshma Rakesh
Updated On
New Update
dhanush

dhanush and aishwarya rajinikanth cheated on each other says singer suchitra

Listen to this article
0.75x 1x 1.5x
00:00 / 00:00

വിവാദമാകുന്ന അവകാശവാദങ്ങളുമായി ഗായിക സുചിത്ര വീണ്ടും വാർത്തകളിൽ നിറയുകയാണ്.ഇപ്പോഴിതാ നടനും സംവിധായകനുമായ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയുന്നതിനു പിന്നിലെ കാരണം വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് സുചിത്ര.

കഴിഞ്ഞ ഏപ്രിൽ 8നാണ് ഐശ്വര്യയും ധനുഷും ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷൻ 13 ബി പ്രകാരം ഇരുവരും ചേർന്ന് ഹർജി സമർപ്പിച്ചിരിക്കുന്നത് എന്നാണ്  ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. 

2022 ജനുവരിയിൽ വേർപിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നെങ്കിലും വിവാഹമോചനം ഔദ്യോഗികമായി ഫയൽ ചെയ്തിരുന്നില്ല. എന്നാൽ പിന്നീട് അതിൽ ഔദ്യോഗിക നടപടിയിലേക്ക് ഇരുവരും കടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വെളിപ്പടുത്തലാണ് സുചിത്ര നടത്തിയിരിക്കുന്നത്.

ചാനൽ കുമുദം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകൾ.18 വർഷത്തോളം നീണ്ട  ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവർക്കും ചില ബന്ധങ്ങൾ ഉണ്ടായിരുന്നു ഇത് തമ്മിൽ അറി‌ഞ്ഞപ്പോഴാണ് പ്രശ്നങ്ങളുണ്ടായതെന്നും സുചിത്ര പറയുന്നു.വിവാഹ ശേഷവും ഇരുവരും പരസ്പരം ചതിച്ചുക്കൊണ്ട് മറ്റു ബന്ധങ്ങൾ തുടർന്നു. 

"ധനുഷ് തന്നെ വഞ്ചിച്ചുവെന്ന് ഐശ്വര്യ ആരോപിക്കുന്നത്. പക്ഷേ ഇരുവരുടെയും ദാമ്പത്യത്തിനിടെ അവളും അതാണ് ചെയ്തത്. അത് ഇരട്ടത്താപ്പാണ്. അവർ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു" - സുചിത്ര അഭിമുഖത്തിൽ പറഞ്ഞു. 

അതെസമയം ഐശ്വര്യ ഒരു മോശം അമ്മയാണെന്നും സുചിത്ര അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം ധനുഷ് തൻറെ മക്കളായ യാത്രയോടും ലിംഗയോടും എപ്പോഴും കടമയുള്ള പിതാവായിരുന്നു. ഇപ്പോൾ രണ്ട് മക്കളും അവരുടെ മുത്തച്ഛൻറെ വീട്ടിലാണ് വളരുന്നതെന്നും സുചിത്ര പറഞ്ഞു.എന്തായാലും സുചിത്രയുടെ അഭിമുഖവും വെളിപ്പെടുത്തലുകളും തമിഴ് മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും വലിയ വാർത്തയാകുന്നുണ്ട്. 

 

tamil film industry Dhanush aishwarya rajinikanth singer suchitra