ധനുഷ് ചിത്രം 'രായനി'ലെ 'അടങ്കാത അസുരൻ' ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്ത്

ധനുഷ് ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംശയോടെയും കാത്തിരിക്കുന്ന ചിത്രമാണ് രായൻ.ആക്ഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന് പ്രഖ്യാപനം മുതൽ തന്നെ വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചത്

author-image
Greeshma Rakesh
Updated On
New Update
raayan

dhanush movie raayan

Listen to this article
0.75x 1x 1.5x
00:00 / 00:00

 ധനുഷ് ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംശയോടെയും കാത്തിരിക്കുന്ന ചിത്രമാണ് രായൻ.ധനുഷ് ചിത്രത്തിൽ നായകനായും  സംവിധായകനായും ധനുഷ് എത്തുന്നുണ്ട്.അതുകൊണ്ടുതന്നെ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്.ആക്ഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന് പ്രഖ്യാപനം മുതൽ തന്നെ വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചത്.പിന്നീട് ധനുഷ് വൻ മേക്കോവറിലാണ് ചിത്രത്തിൽ എത്തുന്നതെന്ന്  ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു.ഇപ്പോഴിതാ രായനിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.അടങ്കാത അസുരൻ എന്ന ​ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രായനില്‍ അവസരം നല്‍കിയതിന് നന്ദി പറയുന്നതായും അപര്‍ണാ ബാലമുരളി എഴുതിയിരുന്നു.താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു അപര്‍ണ ബാലമുരളി.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുന്നുണ്ട്. സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനും. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 

Latest Movie News Raayan adangaatha asuran song lyrical video