വമ്പൻ താരനിര അണിനിരക്കുന്ന ‌ധനുഷിന്റെ 50ാം ചിത്രം 'രായൺ'; ജൂലൈ 26 ന് തിയേറ്ററുകളിൽ

ഒരു പോലീസ് ഇൻഫോർമറുടെ വേഷത്തിലാണ് ധനുഷ് എത്തുന്നത് എന്നാണ് റിപ്പോർട്ട്. റസ്റ്റോറൻ്റ് ഉടമയായ ധനുഷും കുപ്രസിദ്ധമായ പ്രദേശത്തെ സഹോദരങ്ങളും മറ്റൊരു സംഘത്തിലെ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമാണ് ധനുഷ് പോലീസ് ഇൻഫോർമറാണെന്ന സസ്പെൻസ് വെളിപ്പെടുത്തിയത്. 

author-image
Greeshma Rakesh
New Update
rayan movcie

dhanushs 50th film rayan in theaters on tomorrow

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം രായൺ തിയേറ്ററുകളിലേക്ക്‌.ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. തമിഴ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമ ജൂലൈ 26 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. താരം തന്നെയാണ്  സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ധനുഷിന്റെ 50-ാമത്തെ ചിത്രം കൂടിയാണ് രായൻ.രാജ് കിരൺ പ്രധാന കഥാപാത്രമായി 2017 പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷിന്റെ സംവിധാനത്തിൽ ഇറങ്ങിയ ആദ്യ ചിത്രം. 

ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ വലിയ തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ചിത്രം പുറത്തിറങ്ങാൻ ഇനി മണിക്കൂറുകൾ  മാത്രമാണ് ബാക്കിയുള്ളത്. സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം വലിയ തരംഗമായിരിക്കുകയാണ്. ഒരു പോലീസ് ഇൻഫോർമറുടെ വേഷത്തിലാണ് ധനുഷ് എത്തുന്നത് എന്നാണ് റിപ്പോർട്ട്. റസ്റ്റോറൻ്റ് ഉടമയായ ധനുഷും കുപ്രസിദ്ധമായ പ്രദേശത്തെ സഹോദരങ്ങളും മറ്റൊരു സംഘത്തിലെ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമാണ് ധനുഷ് പോലീസ് ഇൻഫോർമറാണെന്ന സസ്പെൻസ് വെളിപ്പെടുത്തിയത്. 

ചിത്രത്തിൽ വമ്പൻതാരനിര തന്നെ എത്തുന്നുണ്ട്. ധനുഷിനൊപ്പം കാളിദാസ് ജയറാം, സുദീപ് കിഷൻ, തുഷാര വിജയൻ. അപർണ ബാലമുരളി, എസ്.ജെ.സൂര്യ, പ്രകാശ് രാജ് തുടങ്ങിയവർ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിൽ സംഗീതം എ.ആർ. റഹ്മാനാണ്.രായണിന് തൊട്ടുപിന്നാലെ 'നിലാവുക എൻ മേൽ എന്നടി ഗോബം' എന്ന സിനിമ കൂടി ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നുണ്ട്.



tamil movie Dhanush movie news Rayan movie