ധനുഷ് ചിത്രം 'രായൻ' കേരളത്തിൽ വിതരണത്തിനെത്തും

author-image
Anagha Rajeev
New Update
raayan
Listen to this article
0.75x1x1.5x
00:00/ 00:00

സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് ധനുഷ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി.

"ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ രായൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. സൺ പിക്ചേഴ്സ്‌മായി സഹകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന്, ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു. 

വമ്പൻ താരനിരയാണ് രായൻ എന്ന തമിഴ് ചിത്രത്തിൽ അണിനിരക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ ധനുഷിൻ്റെ നായികയായി എത്തുന്നത്. കാളിദാസ് ജയറാം, സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാർ, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആർ റഹ്‍മാനാണ്.ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് ജൂൺ 13 ന് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കും. പി ആർ ഒ - ശബരി

ശ്രീ ഗോകുലം മൂവീസ് സമീപ കാലത്ത് കേരളത്തിൽ വിതരണം ചെയ്ത തമിഴ് ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. പൊന്നിയിൻ സെൽവൻ, ജയിലർ,  ജവാൻ, ലിയോ, ഡങ്കി, തുടങ്ങി അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ശ്രീ ഗോകുലം മൂവീസ് നിർമിച്ച ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. 

ചിത്രം തമിഴ് നാട്ടിൽ നിന്നു മാത്രം 50 കോടിക്കു മുകളിൽ നേടി. ജയസൂര്യ നായകനായി അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന 'കത്തനാർ'  ചിത്രം നിർമിക്കുന്നത് ഗോകുലം മൂവീസാണ്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

Dhanush