ധ്രുവ് സർജയുടെ ആക്‌ഷൻ ചിത്രം ‘മാർട്ടിൻ’ വരുന്നു; ബ്രഹ്മാണ്ഡ ട്രെയിലർ പുറത്ത്

കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം എത്തുന്നുവെന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. ചിത്രത്തിൽ അന്യായ ഗെറ്റപ്പിലാണ് ധ്രുവ സർജ എത്തുന്നത്.

author-image
Greeshma Rakesh
New Update
martin movie

martin movie trailer

Listen to this article
0.75x 1x 1.5x
00:00 / 00:00

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രമാണ് 'മാർട്ടിൻ'.ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം എത്തുന്നുവെന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. 
ചിത്രത്തിൽ അന്യായ ഗെറ്റപ്പിലാണ് ധ്രുവ സർജ എത്തുന്നത്.സ്ഫോടനാത്മകമായ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് ട്രെയിലർ. 

പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകൻറെ മാസ് എൻട്രിയോടെയാണ് ട്രെയിലറിന്റെ തുടക്കം. ദേശസ്നേഹത്തിൻറെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്. മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജയെ കാണാനാകുക.

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അർജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എൻറർപ്രൈസിൻറെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂർ, മണി ശർമ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്. ധ്രുവ സർജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിറ്റിൻ ധീർ, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്.

trailer dhruv sarja martin movie movie news