'ബൈസണ്‍'; മാരി സെല്‍വരാജ് - ധ്രുവ് വിക്രം ചിത്രം, ടൈറ്റില്‍ പോസ്റ്റര്‍ എത്തി

സംവിധായകന്‍ മാരി സെല്‍രാജിന്റെ പുതിയ ചിത്രം ബൈസണ്‍ ടൈറ്റില്‍ പോസ്റ്റര്‍ അനൗണ്‍സ് ചെയ്തു. ധ്രുവ് വിക്രമിനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്.

author-image
Athira Kalarikkal
Updated On
New Update
Bison Movie

Bison Movie Title Poster

Listen to this article
0.75x1x1.5x
00:00/ 00:00

സംവിധായകന്‍ മാരി സെല്‍രാജിന്റെ പുതിയ ചിത്രം ബൈസണ്‍ ടൈറ്റില്‍ പോസ്റ്റര്‍ അനൗണ്‍സ് ചെയ്തു. ധ്രുവ് വിക്രമിനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പേര് പോലെ കാട്ടുപോത്തിനെ പോലെ ഓടാന്‍ തയാറായിരിക്കുന്ന ധ്രുവ് ആണ് പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നത്. മാരി സെല്‍വരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായതിനാല്‍ വേറിട്ട ഉള്ളടക്കമാകും രപുതിയ ചിത്രത്തിനെന്നുമാണ് കരുതുന്നത്.

'അവന്‍ കാളയുമായി ഒരു കന്നുകാലിയെപ്പോലെ നടക്കുന്നു. അവന്‍ ഒരു കാളയുമായി ഇരുണ്ട മേഘം പോലെ വരുന്നു,' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മാരി സെല്‍വരാജ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച മറ്റൊരു പോസ്റ്ററില്‍ പോത്തിന്റെ കാലുകളോടൊപ്പം മനുഷ്യന്റെ ചെളി പുരണ്ട കാലായിരുന്നു ഉണ്ടായിരുന്നു. പാ രഞ്ജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും പുതിയ ചിത്രം ഒരുങ്ങുന്നത് എന്നും ബയോപിക് ആകാനും സാധ്യതയുണ്ടെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്നാടിന്റെ അഭിമാനമായി മാറിയ കബഡി താരം മാനത്തി ഗണേഷന്റെ ജീവിതമാണ് സിനിമയാക്കുന്നതെന്നും സൂചനയുണ്ട്. 

mari selvaraj title poster Dhruv vikram New movie