
dhyan sreenivasan sn swamys movie secret hit theaters on July 26
താരസമ്പന്നമായ ത്രില്ലർ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ സ്ഥാനം പിടിച്ച തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ക്ലീൻ യു സർട്ടിഫിക്കറ്റോടെ ജൂലൈ ഇരുപത്തി ആറിന് പ്രദർശനത്തിനെത്തുന്നു.ലഷ്മി പാർവ്വതി ഫിലിം സിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ഈ ചിത്രം നിർമ്മിക്കുന്നു.ആത്മവിശ്വാസമാണ് ജീവിതത്തിൻ്റെ അടിത്തറയെന്നതാണ് ഈ ചിത്രത്തിലൂടെ എസ്.എൻ. സ്വാമി പറയാൻശ്രമിക്കുന്നത്.
വിശ്വാസവും, ബുദ്ധിയും, ശാസ്ത്രവുമൊക്കെ കൈകോർക്കുന്ന ഈ ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്.ഒരു യുവാവിൻ്റെ വ്യക്തി ജീവിതത്തിൽ അരങ്ങുന്ന ഒരു പ്രശ്നത്തെ എങ്ങനെ നേരിടുന്നു എന്നതാണ് ഈ ചിത്രം കാട്ടിത്തരുന്നത്.യുവനിരക്കാരാണ് ഇക്കുറി സ്വാമിയുടെ അഭിനേതാക്കൾ.ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണു നായിക.ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രൺജി പണിക്കർ, കലേഷ് രാമാനന്ദ്, മണിക്കുട്ടൻ, ജി.സുരേഷ് കുമാർ, ജയകൃഷ്ണൻ, ആർദ്രാ മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം ജെയ്ക് ബിജോയ്സ്,ഛായാഗ്രഹണം - ജാക്സൻ ജോൺസൺ,എഡിറ്റിംഗ് -ബസോദ് ടി. ബാബുരാജ്,കലാസംവിധാനം - സിറിൾ കുരുവിള,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ശിവരാമകൃഷ്ണൻ,നിർമ്മാണ നിർവ്വഹണം - അരോമ മോഹൻ,പിആർഒ-വാഴൂർ ജോസ്.