ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു, കുറേകാലമായി ഞാന്‍ കരയുകയാണ്: ദിലീപ്

വര്‍ഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താന്‍ ഇപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ദിലീപ്.

author-image
Athira Kalarikkal
New Update
Dileep

Dileep

Listen to this article
0.75x 1x 1.5x
00:00 / 00:00വര്‍ഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താന്‍ ഇപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ദിലീപ്. ദിലീപ്  നായകനാകുന്ന പുതിയ ചിത്രം 'പവി കെയര്‍ ടേക്കര്‍'ന്റെ ട്രെയിലര്‍ ലോഞ്ച് വേദിയില്‍ വൈകാരിക പ്രസംഗവുമായി നടന്‍ ദിലീപ്. 'ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു.

കഴിഞ്ഞ കുറേക്കാലമായി ഞാന്‍ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ വളരെ ആവശ്യമാണെന്നും' ദിലീപ് പറഞ്ഞു. 

'കഴിഞ്ഞ ഇരുപത്തിയെട്ട് ഇരുപത്തിയൊന്‍പത് വര്‍ഷമായി കൊച്ചു കൊച്ചു വേഷങ്ങള്‍ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാന്‍. സത്യസന്ധമായി പറഞ്ഞാല്‍ പ്രേക്ഷകരുടെ കയ്യടി അതുപോലെ തന്നെ, ഞാന്‍ ഇത്രയും പ്രശ്‌നത്തില്‍ നില്‍ക്കുമ്പോള്‍ പോലും എന്നെ വിശ്വസിച്ചുകൊണ്ട് സിനിമ നിര്‍മിക്കുന്ന എന്റെ നിര്‍മാതാക്കള്‍, സംവിധായകര്‍, എഴുത്തുകാര്‍ അങ്ങനെ കൂടെ പ്രവര്‍ത്തിച്ച ഒരുപാട് ആളുകളുടെ പ്രാര്‍ഥനയാണ് ഈ ഞാന്‍'. താരം പറയുന്നു. 

 

audio launch pavi care taker movie dileep