‘മുൻപ് തനിക്ക് മൂന്നു നാല് പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു, ഞാനൊരു പ്രേമരോഗിയാണ് ’: ദിയ പറയുന്നു

നല്ലൊരു ജീവിതം ഉണ്ടായിട്ട് നമ്മുടെ കൈപ്പിഴ കൊണ്ട് ഒരു മോശം അനുഭവം ഉണ്ടായെങ്കിൽ അതിൽ നമ്മൾ പശ്ചാത്തപിക്കേണ്ടി വരും. പക്ഷേ എന്റെ കാര്യം അങ്ങനെ അല്ല. എന്റെ ജീവിതത്തിൽ എനിക്ക് മൂന്നുനാലു പ്രണയബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.’ ദിയ പറഞ്ഞു.

author-image
Vishnupriya
New Update
di
Listen to this article
0.75x1x1.5x
00:00/ 00:00

തന്റെ മുൻകാല പ്രണയബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. പ്രതിശ്രുത വരനായ അശ്വിനോടൊപ്പം ഇരുന്നുള്ള ചോദ്യോത്തര വേളയിൽ പങ്കെടുക്കുന്ന വിഡിയോയിലാണ് ദിയ തന്റെ പഴയകാലത്തെക്കുറിച്ച് പറഞ്ഞത്. മുൻപ് തനിക്ക് മൂന്നു നാല് പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നെന്നും പക്ഷേ ആ പുരുഷന്മാർക്കൊക്കെ മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാൽ അവരെയൊക്കെ ഒഴിവാക്കുകയായിരുന്നെന്ന് ദിയ വിഡിയോയിൽ പറയുന്നു.

‘മോശപ്പെട്ട ഒരു ഭൂതകാലം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ എനിക്ക് മോശമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരും. ഞാൻ ഒരു വലിയ പ്രേമരോഗി ആണ്. ഞാൻ ഒരുപാട് റൊമാന്റിക് ആയ ആളാണ്. ഒരു മോശം അനുഭവം വന്നാൽ മാത്രമേ പിന്നീട് നന്നായി മുന്നോട്ട് പോകാൻ പറ്റൂ. നല്ലൊരു ജീവിതം ഉണ്ടായിട്ട് നമ്മുടെ കൈപ്പിഴ കൊണ്ട് ഒരു മോശം അനുഭവം ഉണ്ടായെങ്കിൽ അതിൽ നമ്മൾ പശ്ചാത്തപിക്കേണ്ടി വരും. പക്ഷേ എന്റെ കാര്യം അങ്ങനെ അല്ല. എന്റെ ജീവിതത്തിൽ എനിക്ക് മൂന്നുനാലു പ്രണയബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.’ ദിയ പറഞ്ഞു.

കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയും സുഹൃത്തും കാമുകനുമായി അശ്വിൻ ഗണേഷും തമ്മിലുള്ള വിവാഹം വരുന്ന സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

aswin diya krishna