'ബൈസണ്‍':  ധ്രുവ് വിക്രം പുത്തൻ ചിത്രത്തിന് പേര് നൽകി; നായികയായി അനുപമ പരമേശ്വരനും

മനതി ഗണേശൻ എന്ന കബഡി താരത്തിൻറെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് വ്യക്തമാക്കി.

author-image
Vishnupriya
New Update
bison

ചിത്രത്തിന്റെ പോസ്റ്ററിൽ നിന്ന്

Listen to this article
0.75x 1x 1.5x
00:00 / 00:00

ധ്രുവ് വിക്രം നായകനാകുന്ന പുതിയ ചിത്രത്തിന് പേരെ നൽകി.  'ബൈസണ്‍' എന്നാണ് പേരിട്ടിരിക്കുന്നത്.  നായികയായി അനുപമ പരമേശ്വരനാണ് എത്തുന്നത്. ചിത്രത്തില്‍  മലയാളത്തില്‍ നിന്ന് രജിഷ വിജയനും ലാലും പ്രധാന വേഷത്തില്‍ എത്തുന്നു.

എന്നാൽ, മനതി ഗണേശൻ എന്ന കബഡി താരത്തിൻറെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് വ്യക്തമാക്കി.  ഒരു സാങ്കല്‍പിക കഥയായിരിക്കും ബൈസണിന്റെ പ്രമേയം. ചിത്രത്തിൻറെ ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. മാരി സെല്‍വരാജ് ചിത്രം പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസാണ് നിര്‍മിക്കുന്നത്. 

'മഹാൻ' എന്ന ചിത്രമായിരുന്നു ധ്രുവ്  അവസാനമായി പുറത്തുവന്ന ചിത്രം. വിക്രം ആയിരുന്നു ചിത്രത്തില്‍ നായകൻ . കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്‍തത്. ശ്രേയാസ് കൃഷ്‍ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. വിക്രമിന്റെ അറുപതാം ചിത്രമായിരുന്നു 'മഹാൻ'.

Anupama Parameswaran Bison druv vikram