/kalakaumudi/media/media_files/TVflyV08WddTEXp6a2Va.jpg)
dulquer salmaan and mrunal thakur to play prabhas parents in kalki 2898 ad
പ്രഖ്യാപനം മുതൽ തന്നെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്ന ചിത്രമാണ് കൽക്കി 2898 എഡി.വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്.അടുത്തിടെ നിർമ്മാതാക്കൾ പുറത്തിറക്കിയ ട്രെയിലർ ആരാധകരുടെ ആവേശം വർധിപ്പിച്ചിട്ടുണ്ട്.നാഗ് അശ്വിൻ്റെ വരാനിരിക്കുന്ന സയൻസ് ഫിക്ഷൻ മാസ്റ്റർപീസിനായി വലിയ കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.
താരനിബിഡമായ സിനിമയിൽ പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പടാനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ഏറെ തരംഗം സൃഷ്ടിച്ച സീതാരാമനിലെ ജോഡിയായ ദുൽഖറും മൃണാളും കൽക്കി 2898 എഡിയുടെ ഭാഗമാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്.
ഇവരുടെ കഥാപാത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.സിനിമയിൽ പ്രഭാസിന്റെ പിതാവിന്റെ വേഷത്തിലാകും ദുൽഖർ എത്തുക എന്നാണ് പുതിയ റിപ്പോർട്ട്. ഒപ്പം പ്രഭാസിന്റെ അമ്മയായി മൃണാൾ താക്കൂറുമെത്തും എന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരും കാമിയോ വേഷങ്ങളിലാകുമെന്നാണ് സൂചന.
ദുൽഖർ, മൃണാൾ എന്നിവർക്ക് പുറമെ വിജയ് ദേവരകൊണ്ട, നാനി തുടങ്ങിയവരുടെ കഥാപാത്രങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അർജുനനായാകും വിജയ് ദേവരകൊണ്ട എത്തുകയെന്നും കൃഷ്ണനെയാകും നാനി അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ, ശോഭന തുടങ്ങിയ വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. തമിഴകത്ത് നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് കൽക്കി 2898 എഡിയുടെയും പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ജൂൺ 27ന് ചിത്രം റിലീസിനെത്തും.