ദുല്‍ഖര്‍ സല്‍മാന്റെ 'ലക്കി ഭാസ്‌കര്‍' ഒക്ടോബര്‍ 31- ന് തിയേറ്ററിലേക്ക്

1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

author-image
anumol ps
New Update
lucky bhaskar

ചിത്രത്തിന്റെ പോസ്റ്റര്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം 'ലക്കി ഭാസ്‌കര്‍', ഒക്ടോബര്‍ 31- ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ദീപാവലി റിലീസായി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാകും ചിത്രമെത്തുക. ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സിതാര എന്റെര്‍റ്റൈന്മെന്റ്സാണ്.

1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. ഹൈദരാബാദില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്റെ നേതൃത്വത്തില്‍ ഒരുക്കിയ വമ്പന്‍ സൈറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ലക്കി ഭാസ്‌കര്‍ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

മീനാക്ഷി ചൗധരി നായികയായി എത്തുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവ് ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റിംഗ് നവീന്‍ നൂലി. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. പിആര്‍ഒ- ശബരി.

lucky baskhar dulquer salmaam