പതിവ് തെറ്റിക്കാതെ ഈദ് ഗാഹിൽ പങ്കെടുത്ത് മമ്മൂട്ടി

author-image
Anagha Rajeev
New Update
s

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുക്കാനാണ് നടൻ എത്തിയത്. പ്രാർത്ഥനയ്ക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ത്യാഗസ്മരണയിൽ ഇന്ന് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരം നടന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിരുന്നു.

eid al adha mammooty