ടീം എമ്പുരാന്‍ റെഡി

നടന്‍ ബൈജു, ഇന്ദ്രജിത്ത്,പൃഥ്വിരാജ്, മുരളി ഗോപി എന്നിവര്‍ ഒന്നിച്ച് നില്‍ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ലൂസിഫറില്‍ മുരുകന്‍ എന്ന രാഷ്ട്രിയക്കാരനായിട്ടാണ് ബൈജു എത്തിയത്.

author-image
Anagha Rajeev
New Update
hg
Listen to this article
0.75x1x1.5x
00:00/ 00:00

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ്  സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്. സിനിമയുടെ പുതിയ ചിത്രം സൈബറിടത്ത് വൈറലായിരിക്കുകയാണ്. 

നടന്‍ ബൈജു, ഇന്ദ്രജിത്ത്,പൃഥ്വിരാജ്, മുരളി ഗോപി എന്നിവര്‍ ഒന്നിച്ച് നില്‍ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ലൂസിഫറില്‍ മുരുകന്‍ എന്ന രാഷ്ട്രിയക്കാരനായിട്ടാണ് ബൈജു എത്തിയത്. നേരത്തെ എമ്പുരാൻ ഈ വർഷാവസാനം അല്ലെങ്കിൽ 2025 ജനുവരിയിൽ റിലീസ് ചെയ്യുന്നതിനായാണ്  ശ്രമിക്കുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

2019 ലെ ലൂസിഫറിന്  ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് എമ്പുരാന്‍. ചിത്രം  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകും. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂടും ഷൈൻ ടോം ചാക്കോയും ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Empuraan