'പ്രതിഫലത്തിലും വേർതിരിവ് ; നായകനും നായികയ്ക്കും തുല്യപ്രതിഫലം നൽകണം' : ഹേമ കമ്മിറ്റി റിപ്പോർട്ട്

ഈ സാഹചര്യത്തിൽ ആദ്യപടിയെന്ന നിലയിൽ സമാന ജോലി ചെയ്യുന്ന സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രതിഫലത്തിലുള്ള വലിയ അന്തരം ഇല്ലാതാക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണം.

author-image
Vishnupriya
New Update
hema committee report against icc
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്രതിഫലം നിശ്ചയിക്കുന്നതിന് മലയാള സിനിമയിൽ സുതാര്യമായ മാനദണ്ഡ‍ങ്ങളില്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. സമയവും അധ്വാനവും തുല്യമാകുമ്പോൾ നായകനും നായികയ്ക്കും ഒരേ പ്രതിഫലം നൽകണമെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു.

തുല്യപ്രതിഫലമെന്നതാണ് ലക്ഷ്യമെങ്കിലും അത് നടപ്പാക്കുന്നതിൽ പ്രായോ​ഗിക ബുദ്ധിമുട്ടുണ്ടായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ആദ്യപടിയെന്ന നിലയിൽ സമാന ജോലി ചെയ്യുന്ന സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രതിഫലത്തിലുള്ള വലിയ അന്തരം ഇല്ലാതാക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണം.

പുരുഷനാണോ സ്ത്രീ ആണോ അഭിനയിക്കുന്നവർ  എന്ന വേർതിരിവ് നോക്കാതെ അവരുടെ കഴിവുകൾ അനുസരിച്ചായിരിക്കണം പ്രതിഫലം നൽകേണ്ടത്. റോളിന് വേണ്ടി ഭാരം കുറയ്ക്കുന്നതടക്കമുള്ള കഠിനാധ്വാനങ്ങളും സെറ്റുകളിൽ പാലിക്കുന്ന മര്യാദയും കൃത്യതയുമടക്കം പരി​ഗണിക്കണം.

സംവിധാന സഹായികൾക്കുള്ള വേതനം സംബന്ധിച്ചുള്ള കാര്യവും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വ്യത്യസ്ത അനുഭവപരിചയമുള്ള സഹസംവിധായകർക്ക് അതിന് അനുസരിച്ചുള്ള വേതനം ഉറപ്പാക്കണം. ഇവരുടെ പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സമയങ്ങളിലെ സഹായം ജോലിയായി കണക്കാക്കി അർഹമായ വേതനം നൽകേണ്ടതാണ്. 

ജൂനിയർ ആർടിസ്റ്റുകൾക്ക് കൃത്യമായ വേതനം നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഈ തുക അവരുടെ ജോലി കഴിയുന്നയുടൻ അവരുടെ ബാങ്ക് അക്കൗണ്ടിലെത്തണം. പുലർച്ചെ രണ്ടിന് ശേഷം അഭിനേതാക്കൾ അധിക ബത്തയ്ക്ക് അർഹരാണ്. ഇത് കൊടുക്കാതെ ഇരിക്കുന്നതിന് ഇവരുടെ ജോലി കഴിയുന്ന സമയം 1.55 എന്ന് തെറ്റായി രേഖപ്പെടുത്തുന്നത് നിർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

hema committee report