Fahadh Faasil and Rajinikanth shooting for Vettaiyan
മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന താരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ രജ്‌നികാന്തിന്റെ ഒപ്പം അഭിനയിച്ചിരിക്കുകയാണ് ഫാഫാ. വേട്ടയ്യന്‍ എന്ന ചിത്രത്തിലാണ് ഫഹദും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. ആദ്യം ഫഹദിന്റെ ഡബ്ബിങാണ് ആരംഭിച്ചിരിക്കുന്നത്. ഡബ്ബിങിന്റെ ചിത്രങ്ങളും അണിയറക്കാര്‍ പുറത്തുവിട്ടു. മികച്ച നേട്ടങ്ങള്‍ കൊയ്‌തെടുത്ത വിക്രം, മാമന്നന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം തമിഴില്‍ ഫഹദ് അഭിനയിക്കുന്ന ചിത്രമാണിത്.
സൂര്യ നായകനായെത്തിയ 'ജയ് ഭീം'സംവിധാനം ചെയ്ത ടി ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയന്‍ തുടങ്ങിയവരും വേട്ടയ്യന്റെ ഭാഗമാണ്. ടി ജെ ജ്ഞാനവേല്‍ തന്നെയാണ് വേട്ടയ്യന്റെ തിരക്കഥയും. അനിരുദ്ധ് ആണ് സംഗീത സംവിധാനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
