ഫഹദ് ഫാസിൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുത്തൻ ചിത്രം; തിരക്കഥ ശാന്തി മായാദേവി

സോഷ്യൽ മീഡിയയിലൂടെയായിരുന്നു ജീത്തു ജോസഫ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ഇ-ഫോർ എന്റർടെയിൻമെന്റിൻ്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

author-image
Vishnupriya
New Update
fahad

ശാന്തി മായാദേവി, ജീത്തു ജോസഫ്, ഫഹദ് ഫാസിൽ, മുകേഷ് മേത്ത

Listen to this article
0.75x 1x 1.5x
00:00 / 00:00

സംവിധായകൻ ജീത്തു ജോസഫിൻറെ പുതിയ ചിത്രത്തിൽ നായകനായി ഫഹദ് ഫാസിൽ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ജീത്തു ജോസഫ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ശാന്തി മായാദേവിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.

ഇ-ഫോർ എന്റർടെയിൻമെന്റിൻ്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മോഹൻലാൽ നായകനായ നേര് ആണ് ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നായിരുന്നു തിരക്കഥ. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന റാമിൻ്റെ പണിപ്പുരയിലാണ് സംവിധായകനിപ്പോൾ.

fahad fazil jithu joseph