തിയറ്ററിൽ 'ആവേശം' കെട്ടടങ്ങും മുമ്പ് ഒടിടിയിലേക്ക്...! തീയതി പുറത്ത്

ഫഹദ് ഫാസിലിന്റെ സിനിമ ജീവിതത്തിലെ ദി ബെസ്റ്റ് ആയി മാറിയിരിക്കുകയാണ് ആവേശം.ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസമാണ് 150 കോടി ക്ലബ്ബിൽ എത്തിയത്.

author-image
Greeshma Rakesh
Updated On
New Update
aavesham

fahadh faasil movie aavesham ott release date out

Listen to this article
0.75x 1x 1.5x
00:00 / 00:00

ഫഹദ് ഫാസിലിന്റെ സിനിമ ജീവിതത്തിലെ ദി ബെസ്റ്റ് ആയി മാറിയിരിക്കുകയാണ് ആവേശം.ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസമാണ് 150 കോടി ക്ലബ്ബിൽ എത്തിയത്.

റിലീസിന്റെ ആദ്യദിനം മുതൽ  ഹൗസ് ഫുള്ളോടെ മുന്നേറുന്ന ചിത്രത്തിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ഇതാ ഒടിടിയിലേയ്ക്കും ചിത്രം എത്തുകയാണ്.മെയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ആമസോൺ പ്രെെമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്ത 'ആവേശം' ഏപ്രിൽ 11-നാണ് തിയേറ്റുകളിൽ എത്തിയത്.

സുഷിൻ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിർവഹിച്ചത്. അതേസമയം, ജിത്തു മാധവൻ ചിത്രം കേരളാ ബോക്സ് ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ആഗോളതലത്തിൽ ആവേശം അഞ്ച് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം നേടിയത്.

 

Fahadh Faasil ott Latest Movie News Aavesham Movie