ഫഹദ് ഫാസിലിന്റെ " ഓടും കുതിര ചാടും കുതിര ";എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു

ഫഹദ് ഫാസിൽ,കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഓടും കുതിര ചാടും കുതിര" .

author-image
Greeshma Rakesh
New Update
odum-kuthira-chadum-kuthira-

odum kuthira chadum kuthira movie shoot started in ernakulam

Listen to this article
0.75x 1x 1.5x
00:00 / 00:00

ഫഹദ് ഫാസിൽ,കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഓടും കുതിര ചാടും കുതിര". ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.നിർമ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു.സംവിധായകൻ അൽത്താഫ് സലിമിന്റെ ഭാര്യ ശ്രുതി ശിഖാമണി ക്ലാപ്പടിച്ചു.

ധ്യാൻ ശ്രീനിവാസൻ,വിനയ് ഫോർട്ട്‌,ലാൽ, രഞ്ജി പണിക്കർ,റാഫി,ജോണി ആന്റണി, സുരേഷ് കൃഷ്ണ,നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാൻ ശ്രീനിവാസൻ,ലാൽ, രഞ്ജി പണിക്കർ, റാഫി, ബാബു ആന്റണി,നന്ദു, അനുരാജ്, ഇടവേള ബാബു,വിനീത് ചാക്യാർ,ശ്രീകാന്ത് വെട്ടിയാർ.സാഫ് ബോയ്,ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു.

സംഗീതം-ജെസ്റ്റിൻ വർഗ്ഗീസ്,എഡിറ്റിംഗ്-അഭിനവ് സുന്ദർ നായ്ക്ക്,പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-അശ്വനി കലേ,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ,സൗണ്ട്-നിക്സൺ ജോർജ്ജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,അസ്സോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം,അസിസ്റ്റന്റ് ഡയറക്ടർ-ജിനു എം ആനന്ദ്,ബാബു ചേലക്കാട്,അനശ്വര രാംദാസ്,ജേക്കബ്  ജോർജ്,ക്ലിൻറ് ബേസിൽ,അമീൻ ബാരിഫ്,അമൽ ദേവ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എസ്സാ കെ എസ്തപ്പാൻ,

പ്രൊഡക്ഷൻ മാനേജർ-സുജീദ് ഡാൻ ഹിരൺ മഹാജൻ, ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട,സ്റ്റിൽസ്- രോഹിത് കെ സുരേഷ്,പരസ്യകല-യെല്ലോ ടൂത്ത്സ്,വിതരണം-സെൻട്രൽ പിക്ച്ചേഴ്സ് റിലീസ്,പി ആർ ഒ-എ എസ് ദിനേശ്.

ernakulam Fahadh Faasil movie news althaf salim odum kuthira chadum kuthira