/kalakaumudi/media/media_files/iQRg56Ntc87QJy1vsPrC.webp)
ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പശ്ചാത്തലമാക്കി എടുത്ത ചിത്രമായിരുന്നു 2019 ല്‍ റിലീസ്ചെയ്ത തെലുങ്ക് ചിത്രം യാത്ര. ചിത്രത്തിൽവൈഎസ്ആർആയിമമ്മൂട്ടി ആണ്എത്തിയത്. അതുകൊണ്ട്തന്നെമലയാളികളുംഏറെ ശ്രദ്ധ കൊടുത്തചിത്രമായിരുന്നുയാത്ര. അതേസമയംചിത്രത്തിന്റെരണ്ടാംഭാഗമായയാത്ര 2 ഈവർഷം ഫെബ്രുവരി 8നുതീയേറ്ററുകളിൽഎത്തുകയുംഎന്നാൽവാൻപരാജയംആവുകയുംചെയ്തിരുന്നു.
ചിത്രത്തിന്‍റെ ഒടിടി റിലീസ് നേരത്തെആമസോണ്‍ പ്രൈം വീഡിയോയില്‍ലഭ്യമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്കുകൂടി എത്തിയിരിക്കുകയാണ്. തെലുങ്ക് ഒടിടിയായ അഹ വീഡിയോയിലും ചിത്രം ഇപ്പോള്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്.50 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടാനായത് വെറും 9 കോടി മാത്രമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുള്ള ആകെ നേട്ടം 7.3 കോടി ആയിരുന്നു.
വൈഎസ്ആറിന്റെ ജീവിതമാണ് യാത്ര പറഞ്ഞതെങ്കില്‍ വൈഎസ്ആറിന്‍റെ മകനും ആന്ധ്ര പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കായിരുന്നു യാത്ര 2 ല്‍ പ്രാധാന്യം. വൈഎസ്ആര്‍ ആയി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി എത്തിയത് ജീവ ആയിരുന്നു. സുഹാസിനി, ജഗപതി ബാബു, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാൽആദ്യഭാഗംഏറെപ്രേക്ഷകപിന്തുണലഭിച്ചചിത്രംകൂടെയായിരുന്നു. അതുകൊണ്ടാണ്രണ്ടാംഭാഗത്തിനായുള്ളയാത്രയുംതുടർന്നത്. എന്നാൽപ്രേതിക്ഷിച്ചരീതിയിൽയാത്രതുടരാൻയാത്ര 2 നുസാധിച്ചില്ല.