'തെറ്റായ വാർത്തകളാണ് പരക്കുന്നത്'; ഒടുവിൽ 'അമർ അക്ബർ അന്തോണി' വിവാദത്തില്‍ ആസിഫ് അലിയുടെ പ്രതികരണം

ആ സ്ക്രീന്‍ സ്പേസില്‍ ഞാന്‍ പോയിനിന്നാല്‍ ആളുകള്‍ കാണുമ്പോള്‍ ഞാന്‍ ഒരു അനിയനെപ്പോലെ തോന്നിയേക്കാം.

author-image
Athul Sanil
New Update
amar akbar anthoni
Listen to this article
0.75x1x1.5x
00:00/ 00:00

തിയേറ്ററുകളിൽവാൻവിജയമായിരുന്നചിത്രമായിരുന്നുനാദിർഷായുടെസംവിധാനത്തിൽവന്നഅമർഅക്ബർഅന്തോണിഎന്നചിത്രം. എന്നാൽഅതിനെചുറ്റിപറ്റിഇപ്പോൾവലിയൊരുവിവാദംനടക്കുവാണ്. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രംചെയ്യാൻആദ്യംനിശ്ചയിച്ചിരുന്നത്ആസിഫ്അലിണെന്ന് നാദിർഷതന്റെപുതിയചിത്രത്തിന്റെപ്രെസ്സ്മീറ്റിനിനിടെപറയുകയുണ്ടായി. പൃഥ്വിരാജ് ഇടപെട്ട് ആസിഫ് അലിയുടെ അവസരം നിഷേധിച്ചുവെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ആസിഫ് അലി. 

അമര്‍ അക്ബര്‍ അന്തോണിക്ക് ഒരു രണ്ടാം ഭാ​ഗം ഉണ്ടാവുമോ, അങ്ങനെ ഉണ്ടാവുമെങ്കില്‍ ആദ്യ ഭാ​ഗത്തില്‍ അതിഥിതാരമായി എത്തിയ ആസിഫ് അലി അതില്‍ ഉണ്ടാവുമോ എന്നായിരുന്നു അവതാരകന്‍റെ ചോദ്യം.രണ്ടാംഭാഗംഉണ്ടാവുമെങ്കിൽഅതിൽആസിഫ്അലിയുംഉണ്ടാകുംഎന്ന്നാദിർഷപറഞ്ഞതിനൊപ്പം, ആസിഫിനോട്മറ്റൊരുകടപ്പാട്കൂടിഉണ്ട്എന്ന്കൂട്ടിച്ചേർത്തു. "അമര്‍ അക്ബര്‍ അന്തോണി ആദ്യം പ്ലാന്‍ ചെയ്യുമ്പോള്‍ മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫ് അലി ആയിരുന്നു. പക്ഷേ രാജുവിലേക്ക് വന്നപ്പോള്‍, രാജുവാണ് പറഞ്ഞത് എടാ പോടാ എന്ന് വിളിച്ചിട്ട് ചെയ്യാന്‍ പറ്റുന്ന ഒരു ഗ്രൂപ്പ് എന്ന് പറയുന്നത് ഞങ്ങള്‍ ക്ലാസ്മേറ്റ്സ് ഗ്രൂപ്പ് ആണ്. അങ്ങനെയാണെങ്കില്‍ കുറച്ചുകൂടി കംഫര്‍ട്ട് ആയിരിക്കുമെന്ന്. അപ്പോഴാണ് അങ്ങനെ നോക്കിയത്. അത് പറഞ്ഞപ്പോള്‍ ഒരു മടിയും വിചാരിക്കാതെ മാറിയ ആളാണ് ആസിഫ്", നാദിര്‍ഷ പറഞ്ഞിരുന്നു.

എന്നാൽസോഷ്യൽ മീഡിയയിൽനിറയുന്നവിവാദങ്ങളെക്കുറിച്ചുആസിഫിന്റെമറുപടിഇങ്ങനെയാണ്- "അതൊരു ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്‍റെ അര്‍ഥം. അവര്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വച്ച് ആ കഥാപാത്രങ്ങളായി അവര്‍ മൂന്ന് പേര്‍ ആണെങ്കില്‍ അത് കറക്റ്റ് ആയിരിക്കും. ആ സ്ക്രീന്‍ സ്പേസില്‍ ഞാന്‍ പോയിനിന്നാല്‍ ആളുകള്‍ കാണുമ്പോള്‍ ഞാന്‍ ഒരു അനിയനെപ്പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ ഒരിക്കലും എന്നെ ആ സിനിമയില്‍ നിന്ന് മാറ്റണമെന്നല്ല പറഞ്ഞത്", ഇന്ത്യന്‍ സിനിമാ ​ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു.

Asif ali amar akbar antony