മമ്മൂട്ടി, വിശാഖം നക്ഷത്രം, ശത്രുസംഹാരം; വഴിപാടുമായി ആരാധകൻ, വൈറലായി വീഡിയോ

‘മമ്മൂക്കയെ തോൽപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. പരിഹാരമായാണ് ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയിരിക്കുന്നത്. ഈ സിനിമ വമ്പൻ വിജയമായി തീരണം’ എന്നാണ് ക്ഷേത്രത്തിന്റെ കൗണ്ടറിന് മുന്നിൽ നിന്നുകൊണ്ട് ആരാധകൻ പറഞ്ഞത്.

author-image
Vishnupriya
New Update
turbo

ചിത്രത്തിൽ നിന്ന്

Listen to this article
0.75x1x1.5x
00:00/ 00:00

റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ മികച്ച അഭിപ്രായങ്ങളോടെ തിയേറ്റർ കൈയടക്കി ടർബോ. ഇതിനിടെ മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര വഴിപാട് നടത്തിയ ഒരു ആരാധകന്റെ വിഡിയോയാണ്  സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

സിനിമയുടെ വിജയത്തിനും ശത്രുക്കളില്‍ നിന്നും മമ്മൂക്കയ്ക്ക് രക്ഷ നേടാനും വേണ്ടിയാണ് ആരാധകന്റെ വക ശത്രുസംഹാര വഴിപാട്. ‘മമ്മൂട്ടി, വിശാഖം നക്ഷത്രം... ശത്രുസംഹാരം’ എന്നെഴുതിയ രസീത് ഇതിനോടകം ആരാധകര്‍ക്കിടയിൽ ഓളം സൃഷ്ട്ടിച്ചു കഴിഞ്ഞു. 

‘മമ്മൂക്കയെ തോൽപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. പരിഹാരമായാണ് ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയിരിക്കുന്നത്. ഈ സിനിമ വമ്പൻ വിജയമായി തീരണം’ എന്നാണ് ക്ഷേത്രത്തിന്റെ കൗണ്ടറിന് മുന്നിൽ നിന്നുകൊണ്ട് ആരാധകൻ പറഞ്ഞത്. തൃശ്ശൂർ ജില്ലയിലെ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ആരാധകന്‍ വഴിപാട് കഴിച്ചതെന്നാണ് സൂചന.

Turbo mammmootty