/kalakaumudi/media/media_files/PyDVWLKTJPYFVg1jfQMy.jpg)
feel good family entertainer marivillin gopurangal in theaters on 10th may
കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’.ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ് ,വിൻസി അലോഷ്യസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 10ന് റിലീസ് ചെയ്യും. റിലീസ് ഡേറ്റ് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പല കാരണങ്ങൾ മൂലം നിരവധി തവണ സിനിമയുടെ റിലീസ് മാറ്റി വച്ചിരുന്നു.
ജീവിതപങ്കാളിയെക്കുറിച്ച് പുതിയ തലമുറയുടെ മാറുന്ന സങ്കൽപങ്ങൾ രസകരമായി പങ്കുവയ്ക്കുന്ന സിനിമയാണ് മാരിവില്ലിൻ ഗോപുരങ്ങൾ.ലൗഡ് പ്രകടനത്തിലൂടെ ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത് വിൻസി അലോഷ്യസാണ്. തീർത്തുമൊരു ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നർ തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച വിദ്യാസാഗറാണ് സിനിമയുടെ സംഗീത സംവിധായകൻ. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹന്റേതാണ് തിരക്കഥ.
വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനായക് ശശികുമാറിന്റെതാണ് വരികൾ. ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്.
ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, കോ -ഡയറക്ടർ: പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ് ആൻഡ് പ്രശാന്ത് പി. മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്.എസ്, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ്.