ജോജുവിന്റെ 'പണി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

100 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിൽ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്. അഭിനയയാണ് നായികയായി എത്തുന്നത്.

author-image
Anagha Rajeev
New Update
gtrrrrr
Listen to this article
0.75x 1x 1.5x
00:00 / 00:00

ജോജു ജോർജ്‌ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘പണി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ജോജു തന്നെ രചന നിർവ്വഹിക്കുന്ന സിനിമ ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിലാണ് ഒരുങ്ങുന്നത്. ജോജു ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്കെത്തിയ ‘പണി’ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് മികച്ച സ്വീകാര്യതതയാണ് ലഭിക്കുന്നത്.

100 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിൽ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്. അഭിനയയാണ് നായികയായി എത്തുന്നത്. ഒപ്പം മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, എന്നിവർക്കൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

28 വർഷത്തെ അഭിനയ ജീവിതത്തിനൊടുവിലാണ് ജോജു സംവിധായകന്റെ വേഷം അണിയുന്നത്. ജൂനിയർ ആർട്ടിസ്റ്റായും സഹനടനായും നായകനായും തിളങ്ങിയ ജോജു സംവിധായകനിലേക്ക് മാറുമ്പോൾ അപൂർവ നേട്ടങ്ങളാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. കാർത്തിക് സുബ്ബരാജ് - സൂര്യ കോമ്പോ, കമൽഹാസൻ എന്നിവർക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് പുറമേ അനുരാഗ് കശ്യപ്ന്റെ ബോളിവുഡ് ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയരുന്ന മലയാളി താരം കൂടിയാണ് ജോജു.

 

joju george