ഈ വർഷത്തെ ആദ്യ തമിഴ് ഹിറ്റ്; അരമനൈ4 ഒ ടി ടി യിലേക്ക്

ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം തമിഴ് നാട്ടിൽ ഈ വർഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി ഇത് മാറി.

author-image
Athul Sanil
New Update
aramanai
Listen to this article
0.75x 1x 1.5x
00:00 / 00:00

2024 ന്റെ ആദ്യ പകുതി തമിഴ് സിനിമയ്ക്ക് അത്ര നല്ല കാലമല്ലായിരുന്നു. ക്യാപ്റ്റൻ മില്ലർ മാത്രമായിരുന്നു ഭേതപ്പെട്ട രീതിയിൽ തമിഴ് സിനിമയ്ക്കു തുണയായി നിന്നതു. അതേ സമയം മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ വലിയ വിജയമാവുകയും ചെയ്തിരിന്നു. എന്നാൽ മെയ് 3 ന് റിലീസ് ചെയ്ത അരമനൈ 4 അതിനൊക്കെ മറുപടി കൊടുത്തുകൊണ്ട് 100 കോടിയിലധികം നേടിയെന്നുള്ള റിപ്പോർട്ടുകളും പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടി ടി റിലീസിന്റെ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം ഒടിടി റിലീസായി എത്തുന്നത്. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ചിത്രം ഒടിടിയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

 

ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം തമിഴ് നാട്ടി വർഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി ഇത് മാറി. ഈ വര്‍ഷത്തെ തമിഴിലെ ആദ്യത്തെ നൂറുകോടി ചിത്രവും അറണ്‍മണൈ 4 ആണ്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതെ സമയം നിരവധി നെഗറ്റീവ് റിവ്യൂസും ചിത്രത്തിനെതിരെ വന്നിരുന്നു. എന്നിരുന്നാലും ചിത്രത്തിന്റെ കളക്ഷനെ അത് ബാധിച്ചിരുന്നില്ലന്ന് പറയാം.

 

എന്നാൽ തമിഴ് സിനിമയുടെ വർഷത്തിന്റെ രണ്ടാം പകുതിയിൽ റിലീസിനൊരുങ്ങുന്ന സിനിമകളെല്ലാം പ്രതീക്ഷ നൽകുന്നതാണ്. കമൽ ഹസൻ നായകനായി എത്തുന്ന ഇന്ത്യൻ 2 ജൂലൈ 12 നു എത്തും. സൂര്യയുടെ ങ്കു, വിജയ്‌യുടെ ഗോട്ട് തുടങ്ങിയ ചിത്രങ്ങളും റിലീസിന് തയ്യാർ എടുക്കുന്നു.

Tamil Fim aramanai4