മലയാളത്തിൽ അരങ്ങേറ്റത്തിന് ഒരുങ്ങി ഗൗതം മേനോൻ; മെ​ഗാസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും വീണ്ടും ഒന്നിക്കുന്നു...!

മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ നയൻതാരയെയാണ് നായികയായി പരിഗണിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയായിരിക്കും ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് ഒദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

author-image
Greeshma Rakesh
Updated On
New Update
tyh

gautham vasudev menon to make his malayalam debut

Listen to this article
0.75x 1x 1.5x
00:00 / 00:00

മികച്ച ചിത്രങ്ങൾ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ.സിനിമാ സംവിധാനത്തിൽ നിന്ന് ഇടവേള എടുത്ത ഗൗതം മേനോൻ നിലവിൽ അഭിനയ രംഗത്തും സജീവമാണ്. മലയാളത്തിലടക്കം മിക്ക തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രമായി അദ്ദേഹം എത്തിയിട്ടുണ്ട്.

മലയാളിയായിരുന്നിട്ടും തമിഴ് സിനിമകളാണ്  ഗൗതം മേനോൻ സംവിധാനം ചെയ്തിട്ടുള്ളത്.ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മലയാളത്തിലെ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് അദ്ദേഹം.മാത്രമല്ല അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രത്തിൽ ഏറെ ആവേശമുണർത്തുന്ന സ്റ്റാർ കാസ്റ്റാണ് മറ്റൊരു പ്രത്യേകത.

ദുൽഖർ സൽമാൻ നാകനായ എബിസിഡി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായിരിക്കും പുതിയ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ നയൻതാരയെയാണ് നായികയായി പരിഗണിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയായിരിക്കും ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് ഒദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

 

mammootty nayanthara Latest Movie News gautham vasudev menon