സോഷ്യൽ മീഡിയയിലെ വൈറൽ പെൺകുട്ടിയായി ഗായത്രി സുരേഷ്; 'അഭിരാമി'  ട്രെയിലർ റിലീസായി

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പെൺകുട്ടിയുടെ ജീവിത കഥയാണ് സിനിമ സംസാരിക്കുന്നത്. ജൂൺ 7ന് തിയേറ്ററുകളിലെത്തുന്ന അഭിരാമിയിൽ അഭിരാമിയെന്ന കേന്ദ്ര കഥാപാത്രത്തെ ഗായത്രി സുരേഷാണ് അവതരിപ്പിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
abhirami

gayathri suresh movie abhirami official trailer is out

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഗായത്രി സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന അഭിരാമിയുടെ ട്രെയിലർ റിലീസായി.ഒറ്റക്കിരിക്കുമ്പോൾ ആകർഷിക്കുന്ന ആൾക്കൂട്ടവും ആൾക്കൂട്ടത്തിൽ ഒറ്റക്കായിപ്പോകുന്ന മാജിക്കുമായാണ് അഭിരാമി എത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പെൺകുട്ടിയുടെ ജീവിത കഥയാണ് സിനിമ സംസാരിക്കുന്നത്. ജൂൺ 7ന് തിയേറ്ററുകളിലെത്തുന്ന അഭിരാമിയിൽ അഭിരാമിയെന്ന കേന്ദ്ര കഥാപാത്രത്തെ ഗായത്രി സുരേഷാണ് അവതരിപ്പിക്കുന്നത്.

ഹരികൃഷ്ണൻ, റോഷൻ ബഷീർ, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീൻ ഇല്ലത്ത്,അഷറഫ് കളപ്പറമ്പിൽ, സഞ്ജു ഫിലിപ്പ്, സാൽമൺ പുന്നക്കൽ, കെ കെ മൊയ്തീൻ കോയ, കബീർ അവറാൻ, സാഹിത്യ പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

മുഷ്ത്താഖ് റഹ്‌മാൻ കരിയാടൻ സംവിധാനം ചെയ്ത അഭിരാമി എം ജെ എസ് മീഡിയ, സ്പെക്ടാക് മൂവീസ്, കോപ്പർനിക്കസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണൻ, ഷബീക്ക് തയ്യിൽ എന്നിവരാണ് നിർമിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഗായത്രി സുരേഷ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 

മാധ്യമ പ്രവർത്തകനായ വഹീദ് സമാനാണ് രചന നിർവഹിച്ചത്. പാർഥൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഷറഫുദ്ദീൻ അസോസിയേറ്റ് ഡയറക്ടറുമായ അഭിരാമിക്കായി ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും സിബു സുകുമാരൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. പി ആർ ഒ: മഞ്ജു ഗോപിനാഥ്, മുജീബ് റഹ്‌മാൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

trailer Abhirami Latest Movie News gayathri suresh