മലയാളികളുടെ പ്രിയതാരം ഗായത്രി സുരേഷ് പ്രധാനവേഷത്തിൽ എത്തുന്ന 'അഭിരാമി'യുടെ ട്രെയിലർ പുറത്ത്. 123 മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പെൺകുട്ടിയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ അഭിരാമി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഗായത്രി സുരേഷ് അവതരിപ്പിക്കുന്നത്. മുഷ്ത്താഖ് റഹ്‌മാൻ കരിയാടൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ എഴിന് തീയേറ്ററുകളിൽ എത്തും. ഒരിടവേളയ്ക്ക് ശേഷം ഗായത്രി സുരേഷ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അഭിരാമി.
ഹരികൃഷ്ണൻ, റോഷൻ ബഷീർ, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീൻ ഇല്ലത്ത്, അഷറഫ് കളപ്പറമ്പിൽ, സഞ്ജു ഫിലിപ്പ്, സാൽമൺ പുന്നക്കൽ, കെ.കെ. മൊയ്തീൻ കോയ, കബീർ അവറാൻ, സാഹിത്യ പി. രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുൽ ലത്തീഫ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എം.ജെ.എസ്. മീഡിയ, സ്‌പെക്ടാക് മൂവീസ്, കോപ്പർനിക്കസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണൻ, ഷബീക്ക് തയ്യിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാധ്യമ പ്രവർത്തകനായ വഹീദ് സമാനാണ് രചന നിർവഹിച്ചത്.
പാർഥൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഷറഫുദ്ദീൻ അസോസിയേറ്റ് ഡയറക്ടറുമായ അഭിരാമിക്കായി ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും സിബു സുകുമാരൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്, മുജീബ് റഹ്‌മാൻ.