റീ റിലീസിനൊരുങ്ങി സൂര്യയുടെ ആ ഹിറ്റ് ചിത്രം

സൂര്യയുടെ ഹിറ്റ് ചിത്രം ഗജിനി റീ റിലീസിനൊരുങ്ങുന്നു. പ്രേക്ഷകർ എന്നും കാണാനാഗ്രഹിക്കുന്ന ചിത്രം വീണ്ടും റിലീസ് ആവുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

author-image
Athul Sanil
New Update
Asin and Surya in ghajini movie
Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴ്‍നാട്ടില്‍ ഇത് റീ റിലീസുകളുടെ കാലമാണ്. തമിഴിൽ ഏറെ വിജയമായി മാറിയ വിജയ്‍യുടെ ഗില്ലി  വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോൾ വമ്പൻ വിജയമായി മാറിയിരുന്നു. അതിനൊപ്പം അജിത്തിന്റെ ബില്ലയും വീണ്ടും പ്രദര്‍ശനത്തിനെത്തി.വിജയുടെ മറ്റു സിനിമകളും റീ റിലീസിനെത്തിയിരുന്നു.  അക്കൂട്ടത്തിലേക്ക് സൂര്യയുടെ ഗജിനിയുമെത്തുകയാണ്. 

ഏറെ ആരാധകരുള്ള ചിത്രമാണ് ഗജിനി. സൂര്യയുടെ എക്കാലത്തെയും  വിജയ ചിത്രങ്ങളിൽ ഒന്നായ ഗജിനി പ്രേക്ഷകര്‍ എന്നും കാണാനാഗ്രഹിക്കുന്നതാണ്. നയൻതാരയും അസിനും സൂര്യയുടെ ഗജിനി സിനിമയില്‍ നായികമാരായപ്പോള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ റിയാസ് ഖാൻ, മനോബാല, പ്രദീപ് റാവത്, സത്യൻ,  എന്നിവരും ഉണ്ടായിരുന്നു. എ ആര്‍ മുരുഗദോസ്സിൻറെ സംവിധാനത്തിൽ വന്ന ചിത്രം സൂര്യയുടെ സിനിമ ജീവിതത്തിന് വഴിത്തിരിവായൊരു ചിത്രമാണ്. ജൂണ്‍ ഏഴിന് ഗജിനി വീണ്ടുമെത്തുകയാണെന്നതാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.

എന്നാൽ സൂര്യ കേന്ദ്രകഥാപാത്രമായി വരുന്ന കങ്കുവ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും. രണ്ടു വര്ഷങ്ങൾക്കിപ്പുറമാണ് സൂര്യ കേന്ദ്ര കഥാപാത്രമായ ചിത്രം റിലീസിനൊരുങ്ങുന്നത്. ആരാധകരും സിനിമ പ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ സംവിധായകൻ ശിവ പുറത്തുവിട്ടിരുന്നു.

movie rerealse