ദളപതിയുടെ ഗോട്ട്; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

വെങ്കട്ട്പ്രഭു സംവിധാനം ചെയ്യുന്ന  സയൻസ് ഫിക്‌ഷൻ ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ്‌ ഓൾ ടൈം അഥവ ഗോട്ട്.

author-image
Anagha Rajeev
New Update
goa
Listen to this article
0.75x 1x 1.5x
00:00 / 00:00

ദളപതി വിജ‌യ്‌യെ നായകനാക്കി വെങ്കട്ട്പ്രഭു സംവിധാനം ചെയ്യുന്ന  സയൻസ് ഫിക്‌ഷൻ ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ്‌ ഓൾ ടൈം അഥവ ഗോട്ട്. താരം അഭിനയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ റിലീസിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.  

ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഏറ്റവും നിർണായകമായ അപ്‌ഡേറ്റുകളിൽ ഒന്ന് പുറത്തുവിട്ടിരിക്കുകയാണ് വെങ്കട്ട് പ്രഭു.  ഡി ഏയ്ജിങുമായി ബന്ധപ്പെട്ട ലോല വിഎഫ്എക്സിന്റെ ജോലികൾ പൂർത്തായതായെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വർക്കിന്റെ ഔട്ട്പുട്ടിനായി കാത്തിരിക്കുകയാണെന്നും വെങ്കട്ട്പ്രഭു സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഹോളിവുഡ് ചിത്രങ്ങളായ അവതാർ, അവഞ്ചേഴ്സ്: എൻഡ് ഗെയിം, ക്യാപ്റ്റൻ മാർവൽ തുടങ്ങിയ ചിത്രങ്ങൾക്ക് വിഎഫ്എക്‌സ് ചെയ്ത ലോല വിഎഫ്എക്‌സ് ടീം ആണ് ഗോട്ടിനും വിഎഫ്എക്‌സ് ഒരുക്കുന്നത്. ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ടവേഷത്തിലാകും വിജയ് എത്തുക. ഇതിൽ പ്രായമായ വിജയ്‌യെയും ഇരുപതുകാരനായ വിജയ്‌യെയും കാണാം. ഇതിനായി ഡി എജിങ് ടെക്‌നോളജി ഉപയോഗിക്കുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മോഹൻ, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

അതേസമയം ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്. 93 കോടി രൂപയ്ക്ക് സീ ഗ്രൂപ്പാണ് ടെലിവിഷൻ പ്രീമിയർ അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ മുഴുവൻ ഭാഷകളിലെയും അവകാശമാണ് ചാനൽ സ്വന്തമാക്കിയത്.

നേരത്തെ ലിയോ എന്ന ചിത്രം 73 കോടി രൂപയ്ക്കായിരുന്നും സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത്. സെപ്തംബർ അഞ്ചിനാണ് ചിത്രം വെള്ളിത്തിരയിൽ എത്തുക.  തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഒരു ലൊക്കേഷനാണ്. ഇതാദ്യമായാണ് ഒരു വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. എട്ടു വർഷത്തിനു ശേഷം കേരളത്തിൽ ചിത്രീകരിച്ച വിജയ് ചിത്രം കൂടിയാണ് ‘ഗോട്ട്’.  ചിത്രം ഹോളിവുഡ് 

സിനിമ ജെമിനിമാന്റെ റീമേക്ക് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

vijay